കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപരിധിയുമായി ബിജെപി; വാജ്‌പേയും അദ്വാനിയും പുറത്ത്?

Google Oneindia Malayalam News

ദില്ലി: മന്ത്രിസഭയ്ക്ക് പിന്നാലെ പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡില്‍ നിന്നും ബി ജെ പി വെറ്ററന്‍ നേതാക്കളെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ പ്രായപരിധി നിശ്ചയിച്ചാണ് അദ്വാനി, വാജ്‌പേയ്, ജോഷി ത്രയത്തെ ബി ജെപി നേതൃനിരയില്‍ നിന്നും ഒഴിവാക്കാന്‍ ഒരുങ്ങുന്നതെന്നാണ് സി എന്‍ എന്‍ - ഐ ബി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡിലെ പ്രായപരിധി 75 വയസ്സാക്കി നിശ്ചയിക്കാനാണത്രെ പുതിയ നേതൃനിരയുടെ ആലോചന. മുതിര്‍ന്ന നേതാക്കളായ എ ബി വാജ്‌പേയ്, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെല്ലാം ഈ പ്രായപരിധിക്ക് പുറത്താണ്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് 89 വയസ്സായി. അദ്വാനിക്ക് 86ഉം, ജോഷിക്ക് 80 ഉമാണ് പ്രായം.

bjp

അദ്വാനിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ നേതൃനിരയില്‍ നിന്നു മാറ്റുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ആര്‍ എസ് എസ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി പ്രസിഡണ്ടും പത്ത് അംഗങ്ങളുമാണ് ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡില്‍ ഉണ്ടാകുക. ഇതില്‍ ഒരാള്‍ ലോക്‌സഭയിലെ പാര്‍ട്ടി നോതാവായിരിക്കും. ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ പാര്‍ലിമെന്ററി ബോര്‍ഡ് സെക്രട്ടറിയാകും. പാര്‍ട്ടി പ്രസിഡണ്ടാണ് ചെയര്‍മാന്‍.

പുതുതായി സ്ഥാനമേറ്റ പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ കഴിഞ്ഞ ദിവസം പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. രാജ്‌നാഥ് സിംഗ് പാര്‍ട്ടി പ്രസിഡണ്ടായിരിക്കേയുള്ള പാര്‍ലിമെന്ററി ബോര്‍ഡിലെ അംഗങ്ങള്‍ ഇവരാണ്. എ ബി വാജ്‌പേയ്, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, ടി സി ഗെഹ്ലോട്ട്, അനന്ത് കുമാര്‍.

English summary
BJP mulling age limit for Parliamentary board. Sources said Vajpayee, Advani, Joshi may be dropped from the topmost decision making body of the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X