കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലന്റൈന്‍സ് ദിനം ഇനി മാതൃ-പിതൃ ദിനം ആകും

  • By Sruthi K M
Google Oneindia Malayalam News

റായ്പൂര്‍: വാലന്റൈന്‍സ് ദിനത്തിനെതിരെ ഹിന്ദു മഹാസഭ ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വാലന്റൈന്‍സ് ദിനം തന്നെ ഇനി വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം. ഫെബ്രവരി 14 വാലന്റൈന്‍സ് ദിനമായി ഇനി ആചരിക്കുകയില്ല എന്ന തീരുമാനം എടുത്തിരിക്കുന്നത് ഛത്തീസ്ഗഢ് സര്‍ക്കാരാണ്. പകരം ആ ദിനം മാതൃ-പിതൃ ദിവസമായി ആചരിക്കാനാണ് തീരുമാനം.

കമിതാക്കള്‍ക്കായി ഒരു ദിനത്തിനു പകരം അതു മതാപിതാക്കള്‍ക്കുള്ള ദിനമായി ആചരിക്കണമെന്ന് മന്ത്രി രമണ്‍ സിങ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഈ വര്‍ഷം മുതല്‍ ഫെബ്രവരി 14 മാതാപിതാക്കളുടെ ദിവസമായി ആഘോഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഈ ദിവസം മാതാപിതാക്കളെ ആദരിക്കണമെന്നാണ് പറയുന്നത്.

love

സ്‌കൂളുകളില്‍ മാതാപിതാക്കളെ കൊണ്ടുവന്ന് കുട്ടികള്‍ മാലയിട്ട് സ്വീകരിക്കുകയും ആരതി ഉഴിഞ്ഞ് മധുരം നല്‍കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഛത്തീസ്ഗഢ് സ്‌കൂളുകളില്‍ ഇതിനുമുന്‍പ് തന്നെ ഫെബ്രവരി 14 മാതൃ-പിതൃ ദിവസമായി ആചരിച്ചിരുന്നു.

വാലന്റൈന്‍സ് ദിനത്തിനെതിരെ ഇതിനോടകം ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുമെന്നാണ് ഹിന്ദു മഹാസഭ മുന്നറിയിപ്പ് നല്‍കിയത്. വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്ന കമിതാക്കളെ വിവാഹം കഴിപ്പിച്ച് അയക്കുമെന്നായിരുന്നു ഭീഷണി.

English summary
Chhattisgarh renamed valentines day as matru pitru diwas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X