കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

49,000 രൂപയുടെ കമ്മൽ, 1.8 ലക്ഷത്തിന്റെ റിവോള്‍വറും റൈഫിളും.. യോഗി ആദിത്യനാഥിന്റെ സ്വത്ത് വളർച്ച!

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
യോഗിയുടെ കമ്മലിന്‍റെയും തോക്കിന്‍റെയും വില! | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് സര്‍ക്കാരിനെ താഴെയിറക്കി ഭരണം പിടിച്ച ബിജെപി തീവ്രഹിന്ദുവായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിച്ചത് ഒന്നും കാണാതെയല്ല. തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ യോഗിയാണ് യോഗ്യന്‍ എന്ന ഉത്തമ ബോധ്യത്തിലാണ്. ബിജെപിയുടെ പരമോന്നതനായ മോദിയെപ്പോലെ ബ്രഹ്മചര്യ ജീവിതം നയിക്കുന്ന യോഗിയെക്കുറിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. വെറും 3 വർഷം കൊണ്ട് സംഭവിച്ച ഈ മാറ്റം കണ്ണ് തള്ളിക്കും

ദിലീപിനെ ഒറ്റിക്കൊടുക്കണം! ഇല്ലെങ്കിൽ അറസ്റ്റ്.. പോലീസിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി നാദിർഷദിലീപിനെ ഒറ്റിക്കൊടുക്കണം! ഇല്ലെങ്കിൽ അറസ്റ്റ്.. പോലീസിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി നാദിർഷ

ജയിലിനകത്ത് കിടന്ന് ദിലീപ് പടയ്ക്കൊരുങ്ങുന്നോ? അഴിക്കുള്ളിൽ ഫോൺ എത്തിച്ചു? പാര പണിതവർ ഭയക്കണം!ജയിലിനകത്ത് കിടന്ന് ദിലീപ് പടയ്ക്കൊരുങ്ങുന്നോ? അഴിക്കുള്ളിൽ ഫോൺ എത്തിച്ചു? പാര പണിതവർ ഭയക്കണം!

യോഗിയുടെ സ്വത്ത്

യോഗിയുടെ സ്വത്ത്

യോഗി ആദിത്യനാഥിന്റെ സ്വത്ത് വിവരങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യോഗി ആദിത്യനാഥിന്റെ സ്വത്തുക്കളില്‍ വലിയ വളര്‍ച്ച ഉണ്ടായി എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

32 ശതമാനം വളർച്ച

32 ശതമാനം വളർച്ച

ഇക്കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 32 ശതമാനത്തിന്റെ വര്‍ധനവാണ് യോഗി ആദിത്യനാഥിന്റെ സ്വത്തുക്കളിലുണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.

മൂന്ന് വർഷത്തെ വർധനവ്

മൂന്ന് വർഷത്തെ വർധനവ്

2014ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യോഗി ആദിത്യനാഥിന്റെ ആസ്തി 72, 17674.14 രൂപ ആയിരുന്നു. മൂന്ന് വര്‍ഷത്തിനിപ്പുറം 95,98,053.41 രൂപ വില വരുന്ന ആസ്തികളാണ് യോഗിയുടെ പേരിലുള്ളത്.

വരുമാനം വേതനം മാത്രം

വരുമാനം വേതനം മാത്രം

മൂന്ന് വര്‍ഷത്തിനിടെ 23 ലക്ഷം രൂപയുടെ വര്‍ധനവ് ആസ്തിയില്‍ വന്നിരിക്കുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.ലോകസഭാംഗം എന്ന നിലയില്‍ ലഭിക്കുന്ന വേതനം മാത്രമാണ് തന്റെ വരുമാനം എന്നാണ് യോഗിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

റിവോൾവറും റൈഫിളും

റിവോൾവറും റൈഫിളും

2014ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 30000 രൂപ കൈവശമുണ്ടെന്നും 33 ലക്ഷം ബാങ്ക് നിക്ഷേപം ഉണ്ടെന്നും യോഗി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല 36 ലക്ഷം രൂപ വില വരുന്ന 3 കാറുകളും 1.8 ലക്ഷം രൂപ വില വരുന്ന ഒരു റിവോള്‍വറും റൈഫിളും യോഗിക്കുണ്ട്

കമ്മലുകള്‍ക്ക് 49,000 രൂപ

കമ്മലുകള്‍ക്ക് 49,000 രൂപ

യോഗി ആദിത്യനാഥ് ചെവിയില്‍ അണിഞ്ഞിരിക്കുന്ന കമ്മലുകള്‍ക്ക് 49,000 രൂപ വിലവരും. ഇതടക്കം 65000 രൂപയുടെ ആഭരണങ്ങള്‍ യോഗിക്ക് സ്വന്തമായുണ്ട്. 2004ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യോഗിക്കുണ്ടായിരുന്ന സ്വത്ത് വെറും 9 ലക്ഷം ആയിരുന്നു

അഴിമതിക്കെതിരെ നടപടിയെന്ന്

അഴിമതിക്കെതിരെ നടപടിയെന്ന്

അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗിയുടെ തുടക്കം. തന്റെ സര്‍ക്കാരിലെ മന്ത്രിമാര്‍ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും യോഗി ആഹ്വാനം ചെയ്തിരുന്നു

കുഞ്ഞുങ്ങൾ മരിച്ചാലും കുംഭമേള

കുഞ്ഞുങ്ങൾ മരിച്ചാലും കുംഭമേള

യോഗിയുടെ സ്വന്തം മണ്ഡലമായ ഖോരഗ്പൂരിലെ ആശുപത്രിയില്‍ നിരവധി കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് അടുത്ത വര്‍ഷം നടക്കുന്ന അര്‍ധ കുംഭമേളയ്ക്കായി 2500 കോടി രൂപ ചെലവഴിക്കാന്‍ യോഗി സര്‍ക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്.

മേളയ്ക്ക് വേണ്ടി കോടികൾ

മേളയ്ക്ക് വേണ്ടി കോടികൾ

ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്ന സംസ്ഥാനത്താണ് ഭീമമായ തുക ചിലവിട്ട് സര്‍ക്കാര്‍ കുംഭമേള നടത്താനൊരുങ്ങുന്നതെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധം ഉയരുന്നുണ്ട്.

മനുഷ്യന്റെ പ്രശ്നത്തിന് പരിഹാരമില്ല

മനുഷ്യന്റെ പ്രശ്നത്തിന് പരിഹാരമില്ല

യോഗിയുടെ മണ്ഡലത്തിലെ ബിആര്‍ഡി ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനാല്‍ ആയിരുന്നു. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് പണം ലഭിക്കാത്തത് ആയിരുന്നു കാരണം. മനുഷ്യന്റെ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത സര്‍ക്കാരാണ് കുംഭമേളയ്ക്ക് പിറകേ പോകുന്നത്.

English summary
Value of Yogi Adityanath's assets increased by 32 per cent in 3 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X