കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ട് പ്രധാനമന്ത്രിയാകുന്നു,ജന്‍മനാടായ മുംബൈ ആഘോഷത്തിമിര്‍പ്പില്‍..

മുംബൈയിലെ വരാദ് സ്വദേശിയാണ് ലിയോ വരാദ്ക്കര്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ വംശജനായ ലിയോ വരാദ്ക്കര്‍ അയര്‍ലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയാകുന്നുവെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ വരാദ്ക്കറിന്റെ ജന്‍മനാടായ മുംബൈയിലെ വരാദിലുള്ള ജനങ്ങള്‍ ആഘോഷത്തിമിര്‍പ്പിലാണ്. വരാദ്ക്കറിന്റെ അച്ഛന്‍ അശോകിനെ നന്ദിയോടെയാണ് പ്രദേശവാസികള്‍ ഓര്‍ക്കുന്നത്. ഒട്ടേറെ നന്‍മ പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തിയായിരുന്നു അശോക് എന്ന് ഇവര്‍ പറയുന്നു.

മുംബൈ സ്വദേശിയായ അശോക് എംബിബിഎസ് പഠനത്തിനു ശേഷമാണ് ലണ്ടനില്‍ പോകുന്നത്. അവിടെ വെച്ചാണ് ഐറിഷ് സ്വദേശിയെ വിവാഹെ ചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് അശോകും കുടുംബവും മുംബൈയിലെത്തിയിരുന്നുവെന്ന് വരാദ് നിവാസികള്‍ പറയുന്നു. അന്ന് മുംബൈയില്‍ സ്വന്തമായി ഒരു വീടും നിര്‍മ്മിച്ചിരുന്നു. ലിയോ വരാദ്ക്കറിനെ മുംബൈയിലേക്ക് ക്ഷണിക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

 leovaradkar-03

2015 ലാണ് സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ലിയോ വരാദ്ക്കര്‍ സ്വയം പ്രഖ്യാപിക്കുന്നത്.ഇപ്പോള്‍ അയര്‍ലണ്ടിലെ സാമൂഹ്യ ക്ഷേമ കാര്യ മന്ത്രിയാണ് ഇദ്ദേഹം. രാജ്യത്തെ ഭരണകക്ഷിയായ ഫൈന്‍ ഗെയിലിന്റെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതൊടെയാണ് ലിയോ വരാദ്ക്കറിന് അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്. ഇതോടെ അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കൂടിയാകും 38 കാരനായ ലിയോ വരാദ്ക്കര്‍. ഈ പദവിയിലെത്തുന്ന ആദ്യ സ്വവര്‍ഗ്ഗാനുരാഗിയും ലിയോ തന്നെ.

English summary
Varad village in Maharashtra rejoices as Leo Varadkar is set to be Irish PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X