കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ കുടിവെള്ളമില്ലാതെ 18 ഗ്രാമങ്ങള്‍; കൊക്ക കോള കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

  • By Neethu
Google Oneindia Malayalam News

വാരണാസി: ജല ദൗര്‍ലഭ്യത്തെ തുടര്‍ന്ന് വാരണാസിയില്‍ കൊക്ക കോള കമ്പനിക്കെതിരെ പ്രതിഷേധം ശക്തം. കോളയുടെ ഉത്പാദനത്തിനായി ഭൂഗര്‍ഭജലം ഖനനം ചെയ്യുന്നതാണ് കുടിവെള്ള ക്ഷാമത്തിന് കാരണമായത്.

കൊക്ക കൊള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍ മുന്‍പും ആവശ്യപ്പെട്ടിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയോജകമണ്ഡലത്തിലെ 18 ഗ്രാമത്തിലുള്ളവരാണ് ഈ ദുരിതം അനുഭവിക്കുന്നത്. 1999ല്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നമാണിത്.

coca-cola

വില്ലേജ് കൗണ്‍സില്‍ മെമ്പര്‍മ്മാരുടെ പിന്തുണയോടെയാണ് കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്നാണ് നാട്ടുക്കാര്‍ പറയുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കു പോലും വെള്ളം ലഭിക്കാത്ത അവസ്ഥായാണ് വാരണാസിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജല സേചനത്തിനും കന്നുകാലി വളര്‍ത്തലിനും വേണ്ടത്ര വെള്ളം ലഭിക്കാത്തതിനാല്‍ നിത്യ ചിലവുകള്‍ കണ്ടെത്തുന്നതിന് വരെ സാധിക്കുന്നില്ല.

സംസ്ഥാന പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നല്‍കിയ പരാതിയില്‍ കമ്പനിക്ക് അനുകൂലമായ മറുപടിയാണ് ലഭിച്ചത്. നിശ്ചിത അളവില്‍ മാത്രമാണ് കമ്പനി വെള്ളം ഖനനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് നടത്തിയ പരിശോധനാ റിപ്പോര്‍ട്ടും കമ്പനിക്ക് അനുകൂലമാണ്. കോള കമ്പനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍ ശക്തമായിട്ടും ഇതിനോട് പ്രതികരിക്കാന്‍ നമ്മുടെ ഭരണാധിക്കാരികള്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

English summary
Varanasi villagers blame Coca-Cola for water scarcity woes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X