കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ കുമാറിനെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ്

Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യ കുമാര്‍ ക്യാമ്പസില്‍ എത്തുന്നത് തടയാന്‍ പോലീസും അര്‍ദ്ധ സൈനീക വിഭാഗവും തമ്പടിച്ചിട്ടുണ്ട്.

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പോയ അപ്പറാവു രാജിവെക്കണമെന്നും വിസിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുന്നത്. ജെഎന്‍യു സ്റ്റുഡന്റ് യുണിയന്‍ നേതാവ് കനയ്യ കുമാര്‍ ബുധനാഴ്ച ഹൈദരാബാദില്‍ എത്തുകയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കണുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Kanhaiya Kumar

എന്നാല്‍ കനയ്യ കുമാറിനെ ഗേറ്റിനു മുന്നില്‍ തടയുമെന്ന് പോലീസ് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍, പുറമെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഹോസ്റ്റലില്‍ കുടിവെള്ളവും ഭക്ഷണ വിതരണവും തടഞ്ഞു വച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ക്യാമ്പസില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 34 വിദ്യാര്‍ത്ഥികളെയും രണ്ട് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടു നല്‍കണമെന്ന ആവശ്യവുമായി ബുധനാഴ്ച ഉച്ചയ്ക്ക് പ്രതിഷേധ പ്രകടനം നടക്കും. തുടര്‍ന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയലാണ് കനയ്യ കുമാര്‍ എത്തിച്ചേരുമെന്ന് പറഞ്ഞിരിക്കുന്നത്.

English summary
Hyderabad University steps up security ahead of kanhaiya's visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X