മോദി മന്ത്രിസഭയിൽ ഇനി നായിഡുവില്ല!!! വെങ്കയ്യ നായിഡു കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായ വെങ്കയ്യനായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. കേന്ദ്ര നഗരവികസനം, വാർത്തവിതരണ പ്രക്ഷേപപണം എന്നീ വകുപ്പകളുടെ ചുമതലയാണ് ഇദ്ദേഹം വഹിച്ചിരുന്നത്. നായിഡു ചെവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.

ഗോപാൽ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ആഗസ്റ്റ് 10 ന് ഉപരാഷ്ട്രപതി ഹമീദ് അൻസരിയുടെ കലാവധി അവസാനിക്കും

നായിഡുവിനെ കളത്തിലിറക്കി ബിജെപി

നായിഡുവിനെ കളത്തിലിറക്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി ദേശീയ അധൃക്ഷൻ അമിത്ഷായുടേയും വിശ്വസ്തനാണ് വെങ്കയ്യനായിഡു. ബിജെപിക്ക് ഇനിയും ഭൂരിപക്ഷം ലഭിക്കാത്ത രാജ്യസഭയിൽ നായിഡുവിനെ ഉപയോഗിച്ചു നേടാമെന്ന കണക്കുകൂട്ടലിലാണ് വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതിയാക്കാമെന്നുള്ള തീരുമാനത്തിലെത്തിയത്.

തെക്കേ ഇന്ത്യയിൽ നിന്നും

തെക്കേ ഇന്ത്യയിൽ നിന്നും

നായിഡുവിന്റെ സ്ഥാനാർഥിത്വം പർട്ടിക്ക് ഗുണകരമെന്ന്ബിജെി. സ്ഥാനാർഥിയായി വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയായി പരിഗണിച്ചാൽ പാർട്ടിക്ക് ഗുണകരമെന്ന് റിപ്പോർട്ട്. തെലുങ്കാനാ, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് കണക്ക് കൂട്ടല്‍.

ബിജെപിക്കും ആർഎസ്എസിനും പ്രിയപ്പെട്ടവൻ

ബിജെപിക്കും ആർഎസ്എസിനും പ്രിയപ്പെട്ടവൻ

ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിശ്വസ്തനായ നേതാവാണ് കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യനായിഡു.പാർട്ടിയിലെ വിശ്വസ്തനായ നേതാവിനെ സ്ഥാനാര്‍ത്ഥിയെ വേണം മത്സരിപ്പിക്കാന്‍ എന്ന് ഉപദേശക സംഘം നേരത്തെ തന്നെ ബിജെപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബിജെപിക്ക് സ്വാധീനമുള്ള വിഭാഗത്തില്‍ നിന്നുമുള്ള, എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ചെയര്‍മാനെന്ന നിലയില്‍ കാര്യങ്ങള്‍ സുഖമമായി നടത്തിക്കൊണ്ട് പോകുന്നതിന് പ്രാപ്തനായ ഒരാളായിരിക്കണം സ്ഥാനാര്‍ത്ഥി എന്നാണ് പൊതുവേ ഉയര്‍ന്ന നിര്‍ദേശം.

എൻഡിഎക്ക് വിജയം ഉറപ്പ്

എൻഡിഎക്ക് വിജയം ഉറപ്പ്

ലോകസഭയിലും രാജ്യസഭയിലുമുള്ള 790 അംഗങ്ങളിൽ വ്യക്തമായ ഭൂരിപക്ഷമാണ് എൻഡിഎക്കുള്ളത്. അതിനാൽ വെങ്കയ്യനായിഡുവിന് വിജയം ഉറപ്പാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എംപിമാർക്ക് മാത്രമാണ് വോട്ടിങ് അവകാശമുള്ളൂ.

അവസാന റൗഡിൽ സി.വിദ്യാസാഗർ റാവും

അവസാന റൗഡിൽ സി.വിദ്യാസാഗർ റാവും

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനെ കൂടാതെ മഹാരാഷ്ട്ര ഗവർണർ സി വിദ്യാസാഗർ റാവൂനിനെയും പരിഗണിച്ചിരുന്നു.

പ്രതിപക്ഷ സ്ഥാനാർഥി

പ്രതിപക്ഷ സ്ഥാനാർഥി

പ്രതിപക്ഷ സ്ഥാനാർഥി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുന്നെ എറിഞ്ഞിരിക്കുകയാണ്. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാർഥി. 18പ്രതിപക്ഷ പാര്‍ട്ടികളും ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് മുന്നോട്ട് വയ്ക്കുകയും ഒന്നായ തീരുമാനത്തില്‍ എത്തിച്ചേരുകയുമായിരുന്നു.

English summary
M Venkaiah Naidu resigned as union minister last night after he was named by the BJP as its vice presidential candidate against Mahatma Gandhi's grandson Gopalkrishna Gandhi, the opposition's nominee.
Please Wait while comments are loading...