കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ തമിഴ് ചലചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു

  • By Gokul
Google Oneindia Malayalam News

ചെന്നൈ: തമിഴ് ചലചിത്രലോകത്തിന് നവ്യാനുഭവം പകര്‍ന്നുനല്‍കിയ ചലചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ നടക്കും. രാജമാണ് ഭാര്യ. കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവര്‍ മക്കളാണ്.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകള്‍ സംവിധാനം ചെയ്ത ബാലചന്ദര്‍ മലയാളത്തിലും ഹിന്ദിയിലും ഓരോ സിനിമ സംവിധാനം ചെയ്തു. തമിഴ് സിനിമകളിലെ എക്കാലത്തെയും മികച്ച സൂപ്പര്‍താരങ്ങളായ കമല്‍ഹാസനെയും രജനികാന്തിനെയും സിനിമയില്‍ അവതരിപ്പിക്കുന്നത് ബാലചന്ദര്‍ ആണ്. ഇവര്‍ക്കു പുറമെ പ്രകാശ് രാജ്, വിവേക് തുടങ്ങി പിന്നീട് സിനിമയില്‍ മിന്നിത്തെളിഞ്ഞ പലരും ബാലന്ദറിന്റെ സിനിമയിലൂടെയാമ് സിനിമാലോകത്തെത്തിയത്.

k-balachander

ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ 1930 ജൂലായ് 9നാണ് ബാലചന്ദര്‍ ജനിച്ചത്. ബഎസ് സി സുവോളജി ബിരുദധാരിയായ ഇദ്ദേഹം തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്‌കൂള്‍ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗികജീവിതം തുടങ്ങിത്. അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ സൂപ്രണ്ടന്റായി ജോലിചെയ്തുകൊണ്ടിരിക്കെ 1960 കളിലാണ് ഇദ്ദേഹം സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

ചലച്ചിത്ര ലോകത്ത് ബാലചന്ദര്‍ അരങ്ങേറ്റം കുറിക്കുന്നത് എം.ജി.ആറിന്റെ ദൈവത്തായി എന്ന ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ടാണ്. 'അപൂര്‍വ്വരാഗങ്ങള്‍', 'അവള്‍ ഒരു തുടര്‍ക്കഥൈ', 'തണ്ണീര്‍ തണ്ണീര്‍', 'വരുമയിന്‍ നിറം ശിവപ്പ്', 'സിന്ധുഭൈരവി' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകളാണ്. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2006ല്‍ പുറത്തു വന്ന പൊയ്' ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.

English summary
Veteran Tamil film director K Balachander dies at 84
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X