കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബീഫ് നിരോധിക്കണമെന്ന് വിഎച്ച്പി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഗോമാംസത്തിന് പുറമെ ബീഫും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന് നിവേദനം നല്‍കി. ദില്ലി കേരള ഹൗസില്‍ ബീഫിന്റെ പേരില്‍ പോലീസ് റെയ്ഡ് നടത്തിയത് വിവാദമായതിന്റെ പിന്നാലെയാണ് വിഎച്ച്പി ബീഫ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലിയിലെ ഹോട്ടലുകളിലും റെസ്‌റ്റൊറന്റുകളിലും മറ്റും ഗോമാംസം വില്‍ക്കുന്നുണ്ടെന്നും ഇത് തടയാന്‍ എല്ലാത്തരം മാട്ടിറച്ചിയും നിരോധിക്കണമെന്നുമാണ് വിഎച്ച്പിയുടെ ആവശ്യം. 1994ല്‍ പാസാക്കിയ അഗ്രികള്‍ച്ചറല്‍ കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് പ്രകാരം ഇത്തരമൊരു നിരോധനം നടപ്പിലാക്കാമെന്നാണ് വിഎച്ച്പി പറയുന്നു.

vhp

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാത്തരം ബീഫും നിരോധിക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെടണമെന്നും അല്ലാത്തപക്ഷം ബീഫ് വില്‍പ്പന നിരോധിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.എച്ച്.പി പറഞ്ഞു.

രാജ്യത്തെ പലഭാഗത്തും ബീഫിന്റെ പേരില്‍ വിവാദങ്ങളും കൊലപാതങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുമ്പോഴാണ് വിഎച്ച്പി പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ദാദ്രി സംഭവവും കേരള ഹൗസ് റെയ്ഡും കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയെതന്നെ ബാധിച്ചിരുന്നു. ഹിന്ദു സംഘനടകളുടെ ഇത്തരം അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കലാകാരന്മാര്‍ തങ്ങളുടെ പുരസ്‌കാരം തിരിച്ചുനല്‍കിയാണ് പ്രതിഷേധിക്കുന്നത്.

English summary
VHP demands ban on sale of beef in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X