Get Updates
Get notified of breaking news, exclusive insights, and must-see stories!

സാന്താക്ലോസ് മിഠായി കൊടുക്കുന്നതിലും വിഎച്ച്പിക്ക് പ്രശ്‌നം?

റായ്പൂര്‍: ക്രിസ്മസ് കാലത്ത് സാന്തോക്ലോസ് കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്യുന്നതില്‍ വി എച്ചി പിക്ക് എതിര്‍പ്പ്. സാന്താക്ലോസിനോട് മാത്രമല്ല, സ്‌കൂള്‍ ബസ്സുകള്‍ മത പരിപാടികള്‍ക്ക് ഉപയോഗിക്കുന്നത് അടക്കം സ്‌കൂളുകളുടെ പല നിലപാടുകളോടും വിശ്വഹിന്ദു പരിഷത്തിന് എതിര്‍പ്പുണ്ട്. അറിവിന്റെ ദേവതയായ സരസ്വതിയുടെ വിഗ്രഹം സ്‌കൂള്‍ കാമ്പസുകളില്‍ സ്ഥാപിക്കണമെന്നും പരിഷത് ആവശ്യപ്പെടുന്നു.

സരസ്വതിയുടെ വിഗ്രഹം സ്‌കൂളില്‍ സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നാണ് കത്തോലിക്കാ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ വി എച്ച് പിയുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ല. മതപരമായ കാര്യങ്ങള്‍ക്ക് ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഛത്തീസ്ഗഡിലെ ബസ്താര്‍ പ്രദേശത്താണ് വി എച്ച് പി സരസ്വതിയെയും സാന്താക്ലോസിനെയും ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.

vhp

ചവറയച്ചനെ വിശുദ്ധനാക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട് ജഗ്ദല്‍പൂര്‍ രൂപത ബിഷപ് മാര്‍ ജോസഫ് കൊല്ലമ്പറമ്പില്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിന് തിരികൊളുത്തിയത്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചവറയച്ചന്റെ സംഭാവനകളും പള്ളിക്കൊപ്പം ഓരോ സ്‌കൂളുകളും വേണമെന്ന ആശയവും വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങളെക്കുറിച്ചായിരുന്നു പ്രസംഗം.

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതാണ് പ്രസംഗം എന്നാരോപിച്ച് വി എച്ച് പി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാനായി പള്ളിയുടെ പ്രതിനിധികള്‍ വി എച്ച് പി നേതാക്കളുമായി ചര്‍ച്ച നടത്തി. ഫാദര്‍ എന്നതിന് പകരം പ്രാചാര്യ എന്നോ സര്‍ എന്നോ കുട്ടികള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളില്‍ സ്ഥാപിക്കാമെന്നും അവര്‍ സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+