'ആവശ്യം വന്നാൽ കൈയും വെട്ടണം തലയും വെട്ടണം', വിദ്വേഷ ആഹ്വാനവുമായി വിഎച്ച്പി
ന്യൂഡൽഹി: വിദ്വേഷ പ്രസംഗവുമായി വിഎച്ച്പി. തലയറുക്കൂവെന്നും, കൈകൾ വെട്ടൂ എന്നും ഡൽഹിയിൽ നടന്ന വി.എച്ച്.പി ജൻ ആക്രോശ് റാലിയിൽ വിശ്വഹിന്ദു പരിഷത് നേതാവ് ആഹ്വാനം ചെയ്തു.
നേതാക്കളിലൊരാളായ ജഗത് ഗുരു യോഗേശ്വർ ആചാര്യയാണ് റാലിക്കിടെ വിദ്വേഷ ആഹ്വാനം നടത്തിയത്. ജയിലിൽ പോകേണ്ടി വന്നാലും ആവശ്യം വന്നാൽ അവരുടെ കൈകളും തലയും വെട്ടണമെന്നായിരുന്നു യോഗേശ്വർ ആചാര്യയുടെ പ്രസ്താവന.

പ്രതീകാത്മക ചിത്രം
'ആവശ്യം വന്നാൽ അവരുടെ കൈകളും തലകളും വെട്ടണം, നിങ്ങൾ ചിലപ്പോൾ ജയിലിൽ പോയേക്കാം. അതിന് മുകളിൽ ഒന്നും സംഭവിക്കില്ല. എന്തായലും അവരെ പാഠംപഠിപ്പിക്കാനുള്ള സമയമായി. ഓരോരുത്തരേയും തിരിച്ചറിഞ്ഞ് വേണം ആക്രമിക്കാൻ-ആചാര്യ പറഞ്ഞു.
ഒരു തോക്ക് കൈവശപ്പെടുത്തി അവരെ കൊല്ലണം എന്നായിരുന്നു മറ്റൊരു പ്രസംഗകനായ മഹന്ത് നവാൽ കിശോർദാസിന്റെ ആഹ്വാനം.
'ലൈസൻസുള്ള തോക്കുകൾ സംഘടിപ്പിക്കണം. കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. ലൈസൻസുമായാണോ നിങ്ങളെ ആക്രമിക്കാൻ വരുന്നവർ വരുന്നത്? മഹന്ത് പറഞ്ഞു
ഒന്നിച്ച് നിന്നാൽ പോലീസിന് ഒന്നും ചെയ്യാനാകില്ലന്നും മഹന്ത് പറഞ്ഞു. 'നമ്മൾ ഒന്നിച്ച് നിന്നാൽ ഡൽഹി പോലീസ് കമ്മീഷണർ പോലും നമ്മളെ ചായ തന്ന് സൽകരിക്കും. നമുക്ക് ഇഷ്ടമുള്ളത് ഒക്കെ ചെയ്യാം'- മഹന്ത് പറഞ്ഞു.ഇത് ജൻ ആക്രോശ് റാലിയാണെന്നും ജിഹാദികൾക്കുള്ള സന്ദേശമാണ് തങ്ങൾ കൈമാറിയതെന്നുമായിരുന്നു വി.എച്ച്.പി വക്താവ് വിനോദ് ബൻസാലിന്റെ പ്രതികരണം. 'ജനങ്ങൾ എല്ലാം രോഷാകുലരാണ്. ജിഹാദികൾക്കെതിരെ ആവശ്യമെങ്കിൽ അവർ വാളെടുക്കും'- ബൻസാൽ പറഞ്ഞു.












Click it and Unblock the Notifications