കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവരാത്രി ആഘോഷങ്ങളില്‍ അഹിന്ദുകള്‍ക്ക് പ്രവേശനമില്ല: വിഎച്ച്പി

  • By Neethu
Google Oneindia Malayalam News

ഗാന്ധിനഗര്‍:നവരാത്രി ആഘോഷങ്ങളില്‍ നിന്നും അഹിന്ദുകളെ വിലക്കി കൊണ്ടുള്ള പോസ്റ്ററുകള്‍ ഗുജറാത്തില്‍ ഉയര്‍ത്തി കൊണ്ട് വിഎച്ച്പി രംഗത്ത്. നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ വര്‍ഗീയതയുടെ വിത്തുകള്‍ വാരിവിതറാന്‍ ശ്രമിക്കുകയാണ് വിഎച്ച്പി നേതാക്കള്‍.

നവരാത്രിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ഗര്‍ഭ നൃത്തപരിപാടിയില്‍ അഹിന്ദുകളെ പൂര്‍ണ്ണമായും വിലക്കി കെണ്ടുള്ള പോസ്റ്ററുകളാണ് ഉയര്‍ന്നിരിക്കുന്നത്. പരിപാടികള്‍ നടക്കുന്ന നൂറോളം സ്ഥലങ്ങളില്‍പോസ്റ്ററുകള്‍ ഉയര്‍ത്തി കഴിഞ്ഞുവെന്നും ഗുജറാത്തിലെ ഏല്ലാ സിറ്റികളിലും പോസ്റ്ററുകള്‍ ഉയരുമെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

navratri

എല്ലാ പോസ്റ്ററുകളിലും ഒരോ വാചകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ഹിന്ദുകളുടെ വിശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷമാണ് നവരാത്രി, ഹിന്ദുത്വത്തില്‍ വിശ്വസിക്കാത്തവര്‍ ഇതില്‍ നിന്നും മാറി നില്‍ക്കണം, ഹിന്ദുകളുടെ മാത്രം ആഘോഷമാണിത്' 9 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കം കുറിച്ചത്.

ലൗ ജിഹാദിനെ തടയുന്നതിന് മുന്നോടിയായാണ് അഹിന്ദുകളെ ഇത്തരം പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് എന്നാണ് വിഎച്ച്പി നേതാക്കളുടെ വാദം. ഉച്ചയ്ക്ക് 12 മണി വരെയാണ് പരിപാടികള്‍ നടത്തുന്നതിന് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് പുലര്‍ച്ച നാല് മണി വരെ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ബുധനാഴ്ച്ച സമ്മര്‍പ്പിക്കും.

English summary
vhp leaders restrict the entry of non hindus in navratri festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X