മിന്നും ജയം പ്രതീക്ഷിച്ച് വെങ്കയ്യനായിഡു; പുതിയ ഉപരാഷ്ട്രപതിയാരെന്ന് വൈകീട്ടോടെ അറിയാം....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രുപതിയാരെന്ന് ആഗസ്റ്റ് 5 ശനിയാഴ്ച വൈകീട്ടോടെ അറിയാം. ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ശേഷം വൈകീട്ട് ഏഴു മണിയോടെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

യെമൻ പോലീസ് തിരയുന്ന നിമിഷപ്രിയ!കൂടെജോലി ചെയ്യുന്ന യുവാവുമായി പ്രണയം,ഭർത്താവിനെയും മകളെയും ഒഴിവാക്കി

എൻഡിഎ സ്ഥാനാർത്ഥി വെങ്കയ്യനായിഡുവും പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാൽ കൃഷ്ണ ഗാന്ധിയും തമ്മിലാണ് മത്സരം. വെങ്കയ്യനായിഡുവിന് ജയം ഉറപ്പാണെങ്കിലും, അദ്ദേഹത്തിന് എത്ര വോട്ട് ലഭിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജനകീയനായ വെങ്കയ്യയ്ക്ക് പ്രതീക്ഷിക്കുന്നതിലേറെ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബിജെപി,എൻഡിഎ നേതാക്കൾ പറയുന്നത്.

vicepresident

ലോക്സഭാ, രാജ്യസഭാ അംഗങ്ങളുടെ ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. ഇരുസഭകളിലെയും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ആകെ 790 വോട്ടിൽ അഞ്ഞൂറോളം വോട്ടുകളാണ് വെങ്കയ്യനായിഡുവിന് പ്രതീക്ഷിക്കുന്നത്. ലോക്സഭയിൽ എൻഡിഎയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ളതാണ് വെങ്കയ്യനായിഡുവിന്റെ വിജയം ഉറപ്പിക്കുന്നത്.

അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കൊപ്പം നിന്ന ബിജെഡിയും ജെഡിയുവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ വ്യക്തമാക്കിയിട്ടില്ല. രാജ്യസഭയുടെ അദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി ആരെന്ന് ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെ അറിയാനാകും.

English summary
vice president election on saturday,venkaiah naidu hopes more majority.
Please Wait while comments are loading...