ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്!! പോളിംഗ് ശതമാനം 90 കടന്നു!!! വിജയം ഉറപ്പിച്ച് ബിജെപി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പോളിങ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയ പ്രതീക്ഷയിൽ ബിജെപി. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടിങ് വൈകിട്ട് 5 മണിവരെ തുടരം. രാത്രി 7 മണിക്കാണ് ഫലപ്രഖ്യാപിക്കുന്നത്.പാർളമെന്റിലെ ഇരുസഭകളും ചേരുന്ന ഇലക്ട്രൽ കോളേജിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൂടാതെമുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനി, തുടങ്ങിയ നേതാക്കളും രാവിലെ വോട്ട ചെയ്തിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എംപിയും വോട്ട് രേഖപ്പെടുത്താനെത്തി.

ദേശീയത ആഹ്വാനവുമായി മോദി സർക്കാരിന്റെ തിരംഗ യാത്ര!!! ആഗസ്റ്റ് 16 മുതൽ 31 വരെ!!!

ലോകസഭയിൽ 337 അംഗങ്ങളും രാജ്യസഭയിൽ 80 അംഗങ്ങളുമുള്ള ബിജെപി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് പ്രതിക്ഷിക്കുന്നത്.വിജയിക്കാൻ 395 വോട്ടുകൾ മതിയെങ്കിലും 484 വോട്ട് ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ബിജെപിയും സഖ്യകക്ഷികളേയും കൂടാതെ പ്രതിപക്ഷപാർട്ടികളായ എഐഎഡിഎംകെ, ടിആർഎസ്,വൈഎസ്ആർ കോൺഗ്രസ് എന്നിവരുടെ ബിജെപി സ്ഥാനാർഥിയായ വെങ്കയ്യനായിഡുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക്, കോൺഗ്രസിനെ കൂടാതെ , ഇടതുപക്ഷം, ജെഡിയു, ആർജെഡി, ആംഅദ്മി, ത്രിണമൂൽ എന്നീ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

venkhayya

ഇന്ന് വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമെന്നും ഇതിനെ കുറിച്ച് കൂടുതൽ പ്രതികപരിക്കാനില്ലെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് ഏതായാലും വോട്ട് ചെയ്യാനുള്ള അവകാശം പൗരൻമാർ ഉപയോഗപ്പെടുത്തണമെന്ന് സച്ചിൻ അറിയിച്ചു

English summary
M Venkaiah Naidu, the candidate of the ruling BJP-led National Democratic Alliance, is expected to be India's next Vice President as Members of Parliament cast their vote today.
Please Wait while comments are loading...