ഉപരാഷ്ട്രപതി പദവി പ്രതിപക്ഷത്തിന് കിട്ടില്ല; അംഗങ്ങള്‍ കഷ്ടിച്ച് 353ല്‍ ഒതുങ്ങും, കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ജഗദീപ് ധങ്കറിന്റെ അപ്രതീക്ഷിത രാജി തലസ്ഥാനത്തെ അധികാര ഇടനാഴിയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. രാജിക്ക് പിന്നിലെ കാരണം പലതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും ആരോഗ്യ പ്രശ്നങ്ങളാണ് ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. ഇനി പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്തണം. തിരഞ്ഞെടുപ്പ് കമ്മീഷന് വൈകാതെ നടപടകളിലേക്ക് കടക്കും.
2022ല്‍ എന്‍ഡിഎ ഉപരാഷ്ട്രപതിയായി മല്‍സരിപ്പിച്ചത് ജഗദീപ് ധങ്കറിനെ ആയിരുന്നു. അതുവരെ ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്നു അദ്ദേഹം. പ്രതിപക്ഷം മല്‍സരിപ്പിച്ച മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. ധങ്കറിന് 528 വോട്ട് ലഭിച്ചു. 15 അംഗങ്ങളുടെ വോട്ട് അസാധുവായി. എന്നാല്‍ ഇനി ആരൊക്കെ മല്‍സരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

രാജ്യസഭയിലേയും ലോക്സഭയിലെയും എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യുക. രാജ്യസഭയില്‍ ആറ് സീറ്റും ലോക്സഭയില്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. അതായത്, 782 എംപിമാരാണ് നിലവില്‍ വോട്ട് ചെയ്യാനുള്ളത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ വോട്ട് ചെയ്യാം എന്ന പ്രത്യേകതയും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുണ്ട്.
427 വോട്ടുകള്‍ നേടാനുള്ള അംഗബലം എന്‍ഡിഎക്ക് പാര്‍ലമെന്റിലുണ്ട്. ലോക്സഭയില്‍ 293 അംഗങ്ങളും രാജ്യസഭയില്‍ 134 അംഗങ്ങളും. അതേസമയം, പ്രതിപക്ഷത്തിന് ലോക്സഭയിലെ 236, രാജ്യസഭയിലെ 87 വോട്ട് ചേര്‍ത്ത് 323 അംഗങ്ങളുടെ പിന്തുണയേ ഉള്ളൂ. ഇരുമുന്നണിയിലും പെടാത്ത 30 അംഗങ്ങളുടെ പിന്തുണ ലഭിച്ചാലും പ്രതിപക്ഷത്തിന് നേട്ടമാകില്ല.
വിപ്പ് ബാധകമാകാത്ത വോട്ടെടുപ്പ്
ബിഎസ്പി, ബിജെഡി, ബിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, മജ്ലിസ് പാര്‍ട്ടി എന്നീ കക്ഷികള്‍ എന്‍ഡിഎ, ഇന്ത്യ സഖ്യങ്ങള്‍ക്ക് പുറത്തുള്ള പാര്‍ട്ടികളാണ്. ഇവരെല്ലാം ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ പിന്തുണച്ചാലും പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ സാധിക്കില്ല. മാത്രമല്ല, ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ബാധകമാകില്ല എന്നതും എടുത്തുപറയണം.
ഓരോ അംഗങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാം. രഹസ്യ ബാലറ്റായതിനാല്‍ ഇതിന് തടസമുണ്ടാകില്ല. 2022ല്‍ നടന്ന വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല. അതുവരെ പശ്ചിമ ബംഗാളില്‍ ഗവര്‍ണറായിരുന്ന ധങ്കര്‍, മമത ബാനര്‍ജി സര്‍ക്കാരുമായി നിരന്തരം കലഹിച്ചിരുന്നു. ഇത്തവണ മമതയുടെ പാര്‍ട്ടി ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കുമെങ്കിലും ജയം എന്‍ഡിഎ നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിക്ക് തന്നെയാകും.
ശശി തരൂര്‍ ഉപരാഷ്ട്രപതിയാകുമോ
ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് പ്രത്യേക കാലയളവ് ഭരണഘടന വെക്കുന്നില്ല. എത്രയും വേഗം തിരഞ്ഞെടുക്കണം എന്നാണ് പറയുന്നത്. എപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടാലും അഞ്ച് വര്‍ഷമാകും കാലാവധി. ശശി തരൂരിനെ ഉപരാഷ്ട്രതിയാക്കാന് എന്‍ഡിഎ തയ്യാറാകുമെന്ന് പ്രചാരണമുണ്ട്. അടുത്തിടെ മോദി സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തോട് ഉടക്കി നില്‍ക്കുകയുമാണ് ശശി തരൂര്‍.
എന്നാല്‍ സുപ്രധാന ഭരണഘടനാ പദവി കോണ്‍ഗ്രസ് പക്ഷത്തുള്ള വ്യക്തിയുടെ കൈവശം എത്തുന്നതിന് ബിജെപി അനുവദിക്കില്ല എന്നും പറയപ്പെടുന്നു. ബില്ലുകള്‍ പാസാക്കുന്നതിനും മറ്റും ഇത് തടസമാകുമെന്ന് കരുതുന്ന ബിജെപി നേതാക്കളുമുണ്ട്. കോണ്‍ഗ്രസിനും ശശി തരൂര്‍ വരണം എന്ന് നിലവിലെ സാഹചര്യത്തില്‍ താല്‍പ്പര്യമുണ്ടാകില്ല. പാര്‍ട്ടി നേതൃത്വം പറയുന്നതിന് വിരുദ്ധമായി സമീപകാല വിഷയങ്ങളില്‍ ശശി തരൂര്‍ നിലപാട് എടുത്തിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications