ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് 5ന്

Subscribe to Oneindia Malayalam

ദില്ലി: ഹമീദ് അന്‍സാരിയുടെ പിന്‍ഗാമി ആരാണെന്ന് ആഗസ്റ്റ് 5ന് അറിയാം.ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് 5ന് രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയില്‍ നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ജൂലെ 4ന് തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും.ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നസീം സെയ്ദി ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ജൂലൈ 18 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 19 ന് സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്. തിരഞ്ഞെടുപ്പു ഫലവും ആഗസ്റ്റ് 5 നു തന്നെ പ്രഖ്യാപിക്കും. രാജ്യസഭാ സെക്രട്ടറി ജനറല്‍ ഷാംഷെര്‍ ഷെരീഫ് ആയിരിക്കും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ റിട്ടേണിങ്ങ് ഓഫീസര്‍. രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. രാജ്യസഭയിലും ലോകസഭയിലുമായി 790 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ചില സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

നിതീഷ് കുമാർ സർക്കാരിനെ അട്ടിമറിക്കില്ല!!ബിജെപിയുമായി ഒരിക്കലും യോജിച്ചു പോകില്ലെന്ന് ലാലു പ്രസാദ്

election-commission-22-1479796580-29-1498720317.jpg -Properties

  രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലെ 17നാണ്.ജൂലൈ 20 നാണ് വോട്ടെണ്ണല്‍ നടക്കുക.

English summary
Vice-presidential elections to be held on 5 August
Please Wait while comments are loading...