കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണം ഉപ്പും റോട്ടിയും: വിവാദത്തില്‍ കുഴഞ്ഞ് യുപി സര്‍ക്കാര്‍ നടപടി ഉറപ്പെന്ന് വിദ്യാഭ്യാസ മന്ത

Google Oneindia Malayalam News

ലഖ്നൊ: പശ്ചിമബംഗാളിന് പിന്നാലെ പോഷാകാര ഉത്തര്‍പ്രദേശ് സര്‍ക്കാരും വിവാദത്തില്‍. ഉച്ചഭക്ഷണമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപ്പും റോട്ടിയും കഴിക്കുന്ന വീഡിയോ പ്രചരിച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയത്. മിര്‍സാപൂര്‍ ജില്ലയിലെ സിയൂര്‍ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ രണ്ട് പേരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മിര്‍സാപൂര്‍ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീരികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ? നിയന്ത്രങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ വിദഗ്ദര്‍ കശ്മീരികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ? നിയന്ത്രങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ വിദഗ്ദര്‍

ചില സമയത്ത് ചോറ് നല്‍കാറുണ്ടെങ്കിലും ചപ്പാത്തിയും ഉപ്പുമാണ് ഉച്ചഭക്ഷണമായി നല്‍കാറുള്ളതെന്ന് പ്രദേശവാസികളും ചൂണ്ടിക്കാണിച്ചിരുന്നു. കുട്ടികള്‍ക്ക് പാല്‍ നല്‍കണമെന്ന ചട്ടം നിലനില്‍ക്കെ ഇത് പാലിക്കപ്പെടാറില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ അപലപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. മിര്‍സാപൂരിലെ സ്കൂളില്‍ ഉച്ചഭക്ഷണമായി ഉപ്പും റോട്ടിയുമാണ് നല്‍കുന്നത്. ഇത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭരണത്തിന്റെ യാഥാര്‍ത്ഥ്യമാണെന്നും സര്‍ക്കാര്‍ കുട്ടികളോട് കാണിക്കുന്ന സമീപനം അപലപനീയമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

middaymeal-1

കോണ്‍ഗ്രസ് നേതാവായ ലളിതേഷ് ത്രിപാഠിയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന്റെ പേരില്‍ തട്ടിപ്പാണ് ന‍ടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പുതിയതായി അധികാരമേറ്റ വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി ഉറപ്പുനല്‍കിയിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Video spreads on students Eating Roti-Salt in Mirzapur School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X