മുൻ ഉപരാഷ്ട്രപതിക്കെതിരെ വിമർശനവുമായി വെങ്കയ്യ നായിഡു;ഹമീദ് അൻ‌സാരിയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതം

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: മുൻ ഉപരാഷ്ട്രപതിക്കെതിരെ രൂക്ഷ വിമർശനവുമായി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. രാജ്യത്തെ മുസ്‌ലീംകള്‍ക്കിടയില്‍ ആധിയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന മുന്‍ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ പരാമർശത്തിനാണ് വെങ്കയ്യ നായിഡു മറുപടി നൽകിയത്. മതേതരത്വത്തിന്‍റെ മികച്ച മാതൃകയാണ് ഇന്ത്യ. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നുവെന്നും രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതാ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മന്ത്രിസഭാംഗങ്ങളുടേയും മുന്നില്‍ കൊണ്ടുവന്നിരുന്നുവെന്നും ഹമീദ് അൻസാരി പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നിരവധി നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തുന്നതിനിടയിലാണ് ഹമീദ് അന്‍സാരിയുടെ ഇത്തരത്തിലുള്ള അഭിപ്രായം.

അത്യന്തം വേദനാജനകം

അത്യന്തം വേദനാജനകം

രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്നു ഓരോ ഇന്ത്യക്കാരന്റെയും സ്വന്തം രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്നത് അത്യന്തം വേദനാജനകമായ കാര്യമാണെന്നും ഹമീദ് അൻസാരി പറഞ്ഞിരുന്നു.

മുത്തലാഖ്

മുത്തലാഖ്

ഇന്ത്യയുടെ പല മൂല്യങ്ങളും നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്നും മുത്തലാഖിനെതിരായ വിപ്ലവം ആ സമൂഹത്തില്‍ നിന്ന് തന്നെ ഉയര്‍ന്നുവരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരോക്ഷ വിമർശനം

പരോക്ഷ വിമർശനം

അസഹിഷ്ണുതയും പശുവിന്റെ പേരിലും അക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുമ്പോഴാണ് അന്‍സാരിയുടെ ഈ പ്രതികരണം. പരോക്ഷമായി ബിജെപിക്കുള്ള വിമർശനം തന്നെയായിരുന്നു ഹമീദ് അൻസാരിയുടേത്.

രാജ്യ സ്നേഹം

രാജ്യ സ്നേഹം

ഓരോ ഇന്ത്യക്കാരന്റെയും സ്വന്തം രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്നത് അത്യന്തം വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മൂല്യ തകർച്ച

മൂല്യ തകർച്ച

ഘര്‍വാപസി, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നിവ മൂല്യങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. എല്ലാത്തിനും അപ്പോഴും ഒരു കാരണവും വിശദീകരണവും ഉണ്ടാകും. അത് നാം അംഗീകിരക്കുന്നുണ്ടോ എന്നത് വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Vice President-elect M Venkaiah Naidu today rejected as "political propaganda" the view that there is a sense of insecurity among minorities in the country, apparently a rejoinder to outgoing Vice President Hamid Ansari. Read more at:http://economictimes.indiatimes.com/articleshow/60004901.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
Please Wait while comments are loading...