Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മല്യ വായ്പാ തുക ഐപിഎല്ലിലും ഫോര്‍മുല വണ്ണിലും ഉപയോഗിച്ചു, കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ്!

മല്യ വായ്പാ തുക വകമാറ്റി ചെലവഴിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: വിജയ് മല്യക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. 3700 കോടിയുടെ വായ്പ വിവിധയിടങ്ങളിലേക്ക് മാറ്റി ചെലവഴിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കണ്ടെത്തല്‍. ഐപിഎല്ലിലും എന്തിനേറെ പറയുന്നു ഫോര്‍മുല വണ്ണിലും വരെ മല്യ പണം ചെലവഴിച്ചു എന്നാണ് കണ്ടെത്തല്‍. മല്യയെ അഴിക്കുള്ളില്‍ പുതിയ. കേസുകള്‍ക്ക് ബലം പകര്‍ന്നുകൊണ്ടിരിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. വീണ്ടുമൊരു കുരുക്ക് അദ്ദേഹത്തിനെതിരെ ഒരുങ്ങുന്നുണ്ടെന്ന് സാരം.

നേരത്തെ മല്യയോട് കേസ് നല്‍കിയ ബാങ്കുകളുടെ കോടതി ചെലവുകള്‍ വഹിക്കണമെന്ന് ബ്രിട്ടീഷ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് വന്നിരിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് മല്യയെ തിരിച്ച് ഇന്ത്യയിലെത്തിക്കുന്നതിനുള്ള വഴികളാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് നോക്കികൊണ്ടിരിക്കുന്നത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

3700 കോടിയുടെ വായ്പ

3700 കോടിയുടെ വായ്പ

ബാങ്കുകളില്‍ നിന്നെടുത്ത 3700 കോടിയാണ് ഇപ്പോള്‍ മല്യക്ക് പുലിവാലായിരിക്കുന്നത്. ഈ തുക തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മല്യക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. മല്യ ഈ പണം ഐപിഎല്‍ ടീമിലേക്കും ബ്രിട്ടനിലെ ഫോര്‍മുല വണ്‍ മോട്ടോ സ്‌പോട്ടിലേക്കും വകമാറ്റി ചിലവഴിച്ചെന്നാണ് ആരോപണം. ഇതോടെ പിടികിട്ടാപ്പുള്ളിയായി അദ്ദേഹത്തെ നിയമം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. പ്രൈവറ്റ് ജെറ്റുകളും ഈ പണം കൊണ്ട് വാങ്ങിയെന്ന് ആരോപണമുണ്ട്.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്

ഐപിഎല്ലിലെ പ്രമുഖ ടീമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. മല്യയായിരുന്നു ഇതിന്റെ ഉടമ. പിന്നീട് പലരും ഏറ്റെടുത്തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മല്യ പണം വകമാറ്റി ചെലവഴിച്ച ടീം റോയല്‍ ചലഞ്ചേഴ്‌സ് തന്നെയാണെന്ന ഉറപ്പിലാണ് എന്‍ഫോഴ്‌സ്‌മെന്റ്. അങ്ങനെയെങ്കില്‍ ബാംഗ്ലൂര്‍ ഇനി മുതല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാവും. സാമ്പത്തിക സ്രോതസുകളും അന്വേഷിക്കാന്‍ ഇടയുണ്ട്. ഐപിഎല്ലിനും ഇത് നാണക്കേടാണ്. അങ്ങനെയെങ്കില്‍ ഫോര്‍മല വണ്‍ ടീമിനെതിരെയും അന്വേഷണം വരാന്‍ സാധ്യതയുണ്ട്.

രണ്ട് കമ്പനികള്‍....

രണ്ട് കമ്പനികള്‍....

മല്യയുടെ രണ്ട് കമ്പനികളായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് യുനൈറ്റഡ് ബ്രൂവറീസ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റപത്രത്തില്‍ ഈ കമ്പനികളുടെ പേരുമുണ്ട്. മുംബൈയിലെ സ്‌പെഷ്യല്‍ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഇതിന് പുറമേ 6027 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ കേസും മല്യക്കെതിരെയുണ്ട്. 2005-10 കാലയളവിലാണ് ഇത്രയും പണം മല്യ വായ്പയായി വാങ്ങിയതെന്നും എന്നാല്‍ തിരിച്ചടച്ചില്ലെന്നും എസ്ബിഐ നല്‍കിയ പരാതിയില്‍പറയുന്നു. ഈ തുകയാണ് ഇപ്പോള്‍ പലിശയടക്കം 9990 കോടിയിലെത്തി നില്‍ക്കുന്നത്.

വായ്പ നല്‍കിയ കാരണം....

വായ്പ നല്‍കിയ കാരണം....

മല്യ യുനൈറ്റഡ് ബ്രൂവറീസിന്റെ കോര്‍പ്പറേറ്റ് ഗ്യാരന്റിയിലും മല്യയുടെ വ്യക്തിപരമായ ഈടിലുമാണ് വായ്പ നല്‍കിയതെന്ന് എസ്ബിഐ കുറ്റപത്രത്തില്‍ പറയുന്നു. യാത്രക്കാരുടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പ്രൈവറ്റ് ജെറ്റ് കിങ്ഫിഷര്‍ എയര്‍ ലിമിറ്റഡ് വാങ്ങിയിരുന്നു. കമ്പനിയുടെ സീനിയര്‍ ഒഫീഷ്യല്‍സിനോ വിവിഐപികള്‍ക്കോ സഞ്ചരിക്കാനായിരുന്നു ഈ വിമാനം. ഇതുവഴി പണമുണ്ടാക്കാന്‍ സാധിക്കുമെന്നും മല്യ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് മല്യക്ക് സ്വകാര്യമായി സഞ്ചരിക്കാനാണ് ഉപയോഗിച്ചതെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ഇതില്‍ സഞ്ചരിച്ചിരുന്നതെന്നും ബാങ്കുകള്‍ കുറ്റപത്രത്തില്‍ പറഞ്ഞു.

ഐപിഎല്ലിലേക്ക് പണം

ഐപിഎല്ലിലേക്ക് പണം

കുറ്റപത്രത്തില്‍ ഐപിഎല്‍ ടീമിനെ കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. ടീമിനെ വാങ്ങാനായി വായ്പ തുകയായ 15.90 കോടി രൂപയാണ് ചെലവിട്ടതെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് അനധികൃതമായിട്ടാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. അതേസമയം മല്യയുടെ 4200 കോടിയിലേറെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. വായ്പകള്‍ ഇന്ത്യക്ക് പുറത്ത് നടക്കുന്ന ബിസിനസ് കാര്യങ്ങള്‍ക്ക് പോലും മല്യ ഉപയോഗിച്ചത് ഞെട്ടിക്കുന്നതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+