കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യ തട്ടിപ്പുക്കാരനല്ല, ജന്റില്‍മാന്‍: ഫറൂഖ് അബ്ദുള്ള

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ കടമെടുത്ത് തിരിച്ചടക്കാതെ മുങ്ങിനടക്കുകയാണ് വിജയ് മല്യ. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി മല്യ രാജ്യം പോലും വിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴും മല്യയെ പിന്തുണക്കാന്‍ രാഷ്ട്രീയത്തില്‍ ആളുണ്ട്. വിജയ് മല്യ ഒരു തട്ടിപ്പുക്കാരനല്ല, മാന്യനാണ് എന്ന് വരെ പറയുന്നു ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള.

<strong>ഞാന്‍ മുങ്ങിയിട്ടില്ല; വിജയ് മല്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ, മാധ്യമങ്ങളും കേള്‍ക്കണം!!!</strong>ഞാന്‍ മുങ്ങിയിട്ടില്ല; വിജയ് മല്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ, മാധ്യമങ്ങളും കേള്‍ക്കണം!!!

നിയന്ത്രണമില്ലാതെ വായില്‍ തോന്നിയ കാര്യങ്ങള്‍ വിളിച്ചുപറയുന്നതില്‍ പ്രസിദ്ധനാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫറൂഖ് അബ്ദുള്ള. താന്‍ തട്ടിപ്പുകാരനല്ല എന്ന് സ്വയം പ്രഖ്യാപിച്ച് മല്യ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഫറൂഖ് അബ്ദുള്ള വിജയ് മല്യയ്ക്ക് വേണ്ടി രംഗത്തെത്തിയത്. എന്തിനാണ് വിജയ് മല്യയെ അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹം തിരിച്ചുവരും. മറുപടിയും പറയും. മല്യ ഒരു മാന്യനാണ്. തട്ടിപ്പുകാരനല്ല - ഫറൂഖ് അബ്ദുള്ള പറഞ്ഞു.

vijaymallya

ഏഴായിരം കോടിയോളം രൂപയാണ് മല്യ പതിനേഴ് ബാങ്കുകളിലായി തിരിച്ചടക്കാനുള്ളത്. സി ബി ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മല്യ ലണ്ടനിലേക്ക് കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ രക്ഷപ്പെടലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ വിജയ് മല്യ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്നാണ് മല്യ പറയുന്നത്.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു വ്യവസായിയാണ് താനെന്നും മാസത്തില്‍ പലതവണ വിദേശങ്ങളിലേക്ക് മല്യ യാത്ര ചെയ്യുന്നത് സാധാരണയാണ് എന്നുമാണ് മല്യ പറയുന്നത്. ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. താന്‍ ഒളിച്ചുകഴിയുകയുമല്ല - ഒരു നിര ട്വീറ്റുകളിലൂടെ മല്യ എഴുതി. തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചുകൊണ്ടാണ് മല്യ അവസാനിപ്പിക്കുന്നത്.

English summary
National Conference patron and former Jammu & Kashmir chief minister Farooq Abdullah known for his outspoken ways termed liquor baron and defunct Kingfisher Airlines chairman Vijay Mallya a gentleman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X