കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനില്‍ വിജയ് മല്യയ്ക്ക് സുഖജീവിതം, മല്യയ്ക്ക് ഇനി രണ്ടു ആഴ്ചത്തെ സമയം മാത്രം!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മദ്യരാജാവ് വിജയ് മല്യ ലണ്ടനിലാണെന്ന് സ്ഥിരീകരിച്ചു. വിജയ് മല്യ രാജ്യം വിട്ടതായി സിബിഐ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഈ മാസം രണ്ടിനു തന്നെ വിജയ് മല്യ ബാങ്കുകളെ ഇളിഭ്യരാക്കി മുങ്ങിയിരുന്നു. രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 13ബാങ്കുകളാണ് വിജയ് മല്യക്കെതിരെ കോടതിയെ സമീപിച്ചത്.

ബാങ്കുകളെ ഇളിഭ്യരാക്കി ദിവസങ്ങള്‍ക്കു മുന്‍പേ വിജയ് മല്യ ഇന്ത്യ വിട്ടു!ബാങ്കുകളെ ഇളിഭ്യരാക്കി ദിവസങ്ങള്‍ക്കു മുന്‍പേ വിജയ് മല്യ ഇന്ത്യ വിട്ടു!

ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയില്‍ വിജയ് മല്യയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനും കോടതി നോട്ടീസ് അയച്ചു. വിജയ് മല്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റിസ് യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

vijaymallya

വായ്പ കുടിശികയുള്ള വിജയ് മല്യയ്ക്ക് വീണ്ടും വായ്പ നല്‍കിയത് എന്തിനാണെന്ന് കോടതി ബാങ്കുകളോട് ചോദിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് വാദം കേള്‍ക്കുന്നതിന് കേസ് ഈ മാസം 30ലേക്ക് മാറ്റിവെച്ചു.

യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ ഇംഗ്ലണ്ടിലേക്ക് താമസം മാറാന്‍ വിജയ് മല്യ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബാങ്കുകള്‍ വിജയ് മല്യയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 17ബാങ്കുകള്‍ക്കായി 7000കോടിയോളം രൂപയാണ് വിജയ് മല്യ നല്‍കേണ്ടത്.

English summary
Business tycoon Vijay Mallya, who owes crores of rupees to more than a dozen banks and is wanted by the Enforcement Directorate for money laundering, has fled India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X