കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയുടെ വിവാദ വെളിപ്പെടുത്തല്‍ ; മാസങ്ങള്‍ക്ക് മുന്നേ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയ ആരോപണം

Google Oneindia Malayalam News

ദില്ലി: വിവാദ വ്യവസായി വിജയ്മല്യയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാറിനേയും ബിജേപിയേയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യ വിടുന്നതിന് മുന്‍പ് 2016 ല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലിയെ നേരിട്ടു കണ്ടുവെന്നും ബാങ്കുകളുടെ കടം വീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നുമായിരുന്നു വിജയ് മല്യയുടെ വെളിപ്പെടുത്തല്‍.

<strong>പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി</strong>പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി

ഇന്ത്യയിലെ വിവിധ ബാങ്കുകളെ 9000 കോടിരൂപ കബളിപ്പിച്ച കേസില്‍ ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളിയായ വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് വിജയ്മല്യ രാജ്യം വിട്ടതെന്ന് മാസങ്ങള്‍ക്ക് മുമ്പേ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു എന്നതാണ് ശ്രദ്ധേയം.

<strong>ടിഡിപി, സിപിഐ തെലുങ്കാനയില്‍ ചരിത്ര സഖ്യവുമായി കോണ്‍ഗ്രസ്; പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രവും</strong>ടിഡിപി, സിപിഐ തെലുങ്കാനയില്‍ ചരിത്ര സഖ്യവുമായി കോണ്‍ഗ്രസ്; പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രവും

വിജയ് മല്യയുടെ വെളിപ്പെടുത്തല്‍

വിജയ് മല്യയുടെ വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വന്‍കിട ബിസിനസുകാര്‍ക്ക് ബിജെപിയുമായും കേന്ദ്ര സര്‍ക്കാറിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍.

പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് വേണ്ടി

പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് വേണ്ടി

പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് വേണ്ടി ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായി ധാരണയിലെത്താന്‍ തയ്യാറാണെന്ന് അദ്ദേഹത്തോട്് ആവര്‍ത്തിച്ചിരുന്നെന്നുമാണ് മല്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റേഴ്‌സ് കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോടാണ് മല്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ലണ്ടന്‍ സന്ദര്‍ശത്തിനിടെ

കഴിഞ്ഞ ലണ്ടന്‍ സന്ദര്‍ശത്തിനിടെ

മദ്യരാജാവായ വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് ബിജെപി നേതാക്കളുമായ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് മാസങ്ങള്‍ക്ക് മുന്നേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.കഴിഞ്ഞ ലണ്ടന്‍ സന്ദര്‍ശത്തിനിടെയായിരുന്നു രാഹുലിന്റെ ആരോപണം.

ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച

ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച

ഇന്ത്യയിലെ കേസില്‍ അകത്താകുമെന്ന് മനസ്സിലാക്കിയ മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് നാടുവിട്ട മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവരോട് പ്രധാനമന്ത്രി നരോന്ദ്രമോദിയും ബിജെപി ഭരണകൂടവും ഉദാരസമീപനാണ് നടത്തുന്നതെന്നും അദ്ദേഹം അന്ന് കുറ്റപ്പെടുത്തിയിരുന്നു.

നരേന്ദ്രമോദിയ്ക്ക് അടുത്ത ബന്ധം

നരേന്ദ്രമോദിയ്ക്ക് അടുത്ത ബന്ധം

വിജയ് മല്യയടക്കമുള്ള വിവാദവ്യവസായികള്‍ക്ക് രാജ്യം വിടാന്‍ വഴിയൊരുക്കിയത് മോദി സര്‍ക്കാരാണ്. നീരവ് മോദിയുമായും മെഹുല്‍ ചോക്സിയുമായും നരേന്ദ്രമോദിയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ ആരോപണം.

അന്വേഷണത്തിന് ഉത്തരിവിടണം

അന്വേഷണത്തിന് ഉത്തരിവിടണം

മല്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരിവിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണം

അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണം

വിജയ് മല്യ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണം. മന്ത്രിസ്ഥാനം ഒഴിഞ്ഞ് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

സെന്‍ട്രല്‍ ഹാളില്‍ വെച്ച്

സെന്‍ട്രല്‍ ഹാളില്‍ വെച്ച്

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്‌ലിയും മല്യും ചര്‍ച്ച നടത്തിയെന്ന് തനിക്കറിയാമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി എല്‍ പുനിയ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യ്കതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് സീതാറാം യെച്ചൂരിയും രംഗത്തെത്തിയിട്ടുണ്ട്.

ആരോപണം വാസ്തവ വിരുദ്ധം

ആരോപണം വാസ്തവ വിരുദ്ധം

അതേ സമയം വിജയ്മല്യയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍. 2014 ന് ശേഷം മല്യയക്ക് കൂടിക്കാഴ്ച്ചക്ക് ഞാന്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് അദ്ദേഹം ഒരിക്കല്‍ എന്നെ സമീപിച്ചിരുന്നു.

ബാങ്ക് അധികൃതരെ സമീപിക്കാന്‍

ബാങ്ക് അധികൃതരെ സമീപിക്കാന്‍

ക്രമക്കേടുകളെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ എന്നോട് സംസാരിക്കേണ്ടെന്നും ബാങ്ക് അധികൃതരെ സമീപിക്കാനുമാണ് ആവശ്യപ്പെട്ടില്ല. കുറഞ്ഞ സമയം മാത്രമാണ് അദ്ദേഹം തനിക്ക് മുന്നില്‍ ഉണ്ടായിരുന്നതെന്നും അരുണ്‍ ജയ്റ്റ്‌ലി ട്വിറ്ററിലൂടെ അറിയിച്ചു.

വീഡിയോ

മല്യയുടെ വെളിപ്പെടുത്തല്‍

ട്വീറ്റ്

അരുണ്‍ ജയ്റ്റ്ലി

ട്വീറ്റ്

രാഹുല്‍ ഗാന്ധി

English summary
Vijay Mallya claims he met Arun Jaitley: Congress quick to lay blame
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X