വാക്‌സിനേഷന് ഉദ്യോഗസ്ഥരെത്തി; ഓടി പുഴയില്‍ ചാടി ഗ്രാമീണര്‍, വിഷം കുത്തിവയ്ക്കുന്നു എന്ന് പ്രചാരണം
ലഖ്‌നൗ: കൊറോണ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണം ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. രോഗ വ്യാപനം തടയാന്‍ യാഗങ്ങളും പൂജകളും നടത്തിയ എത്രയോ സംഭവങ്ങള്‍ വാര്‍ത്തയായിരുന്നു. അശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. ശരീരത്തില്‍ ചാണകം തേച്ച് പിടിപ്പിക്കലും ഗോമൂത്രം കുടിക്കലുമെല്ലാം രോഗത്തിനുള്ള മരുന്നായി പ്രചരിപ്പിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ കൊവിഡ് വാക്‌സിനെതിരെയും പ്രചാരണം ശക്തമാണ്.

വാക്‌സിനേഷന് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഗ്രാമീണര്‍ ഓടി പുഴയില്‍ ചാടി. ഉത്തര്‍ പ്രദേശിലെ ബാരബങ്കിയിലെ ഗ്രാമത്തിലാണ് സംഭവം. ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ പലവിധ അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ട്. വാക്‌സിന്‍ വിഷമാണെന്നും അത് കുത്തിവയ്ക്കാനാണ് നീക്കമെന്നും പ്രചാരണമുണ്ടായിരുന്നു. ഈ വേളയിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വരവ്. നിരവധി ഗ്രാമീണര്‍ ഓടി സരയു നദിയില്‍ ചാടിയെന്ന് രാംനഗര്‍ താലൂക്കിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാജീവ് കുമാര്‍ പറഞ്ഞു. വാക്‌സിനേഷന്റെ പ്രധാന്യവും നേട്ടങ്ങളും ഗ്രാമീണരെ വിശ്വസിപ്പിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇതുവരെ 14 പേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചത്.
രാജ്യം കൊവിഡ് വ്യാപനത്തില്‍ കടുത്ത വെല്ലുവിളി നേരിടുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍. ഉത്തര്‍ പ്രദേശിലെ പല ഗ്രാമങ്ങളിലും രോഗം ബാധിച്ചവര്‍ ആശുപത്രിയില്‍ ചികില്‍സ തേടുന്നില്ല. രോഗികളുടെ അവയവങ്ങള്‍ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നു എന്ന പ്രചാരണമാണ് ഇതിന് ഒരു കാരണം. മറ്റൊന്ന് പലവിധ വിശ്വാസങ്ങളാണ് ഗ്രാമീണര്‍ക്കിടയില്‍. രോഗ വ്യാപനം തടയാന്‍ വാക്‌സിനേഷന്‍ മാത്രമാണ് ഏക പോംവഴി എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഇതുവരെ പറയുന്നത്. കൂടാതെ സാമൂഹിക അകലം പാലിക്കലും ശുചിത്വം നിലനിര്‍ത്തുകയും വേണം.


Click it and Unblock the Notifications