കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോര്‍ട്ട് തിരുത്താന്‍ യുപിഎ സമ്മര്‍ദ്ദം ചെലുത്തിയതായി വിനോദ് റായ്

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ ശതകോടി അഴിമതികള്‍ കണ്ടില്ലെന്നുവെക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നതായി മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ വിനോദ് റായ്. സപ്റ്റംബര്‍ 15 ന് പുറത്തിറങ്ങുന്ന 'നോ ജസ്റ്റ് ആന്‍ അകൗണ്ടന്റ്' എന്ന തന്റെ പുസ്‌കത്തില്‍ ഇതെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം അഴിമതിക്കേസുകളില്‍ ചിലരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ വീട്ടില്‍ വന്ന് കണ്ടത്. ചിലരുടെ പേരുകള്‍ ഒഴിവാക്കാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തി. പാര്‍ലമെന്റിലെ പബ്ലിക് കമ്മിറ്റി ചര്‍ച്ചയ്ക്കിടെയും റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

vinod-rai

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പുസ്തകത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം അഴിമതികളില്‍ മന്‍മോഹന്‍ സിംഗ് കൈക്കൊണ്ട നിലപാടുകളെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്ന് വിനോദ് റായ് പറയുന്നു.

പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ഘടക കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിരുന്നു. അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതിനായി ഇത്തരം നലപാടുകളെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. അതേസമയം, ആരെയെങ്കിലും കുറ്റക്കാരനാക്കാനല്ല, മറിച്ച് ഭരണ തലത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Vinod Rai says UPA pressured me to drop names from CAG reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X