കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് പ്രക്ഷോഭത്തില്‍ ഹിന്ദി ബെല്‍റ്റ് ഉലയുന്നു; യുപിയില്‍ വ്യാപക സംഘര്‍ഷം, തീവെയ്പ്പ്, കൊള്ള

Google Oneindia Malayalam News

ലഖ്‌നൗ: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ വ്യാപക സംഘര്‍ഷം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കലാപ അന്തരീക്ഷത്തില്‍ മുങ്ങി. പട്ടിക ജാതി വര്‍ഗ നിയമങ്ങളുടെ ദുരുപയോഗം തടയാന്‍ സുപ്രീംകോടതി പ്രത്യേക മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചതിനെതിരെയാണ് ദളിത് സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.

Scst

ഉത്തര്‍ പ്രദേശില്‍ വ്യാപക സംഘര്‍ഷം നടക്കുകയാണെന്നാണ് വിവരം. ആഗ്ര, ഹാപൂര്‍, മീററ്റ്, സഹാറന്‍പൂര്‍ എന്നിവിടങ്ങളില്‍ കൊള്ളയും കൊള്ളിവയ്പ്പുമുണ്ടായി. നിരവധി കടകള്‍ അഗ്നിക്കിരയാക്കി. പലതും കൊള്ളയടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പലയിടത്തും പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കാറുകള്‍ തകര്‍ത്തു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും ഔദ്യോഗിക വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. മീററ്റില്‍ പോലീസിന് നേരെ വെടിവയ്പ്പുണ്ടായി. ഇവിടെ ഒരു ബസിന് തീവച്ചു.

കലാപം ആളിക്കത്തിയ മേഖലയില്‍ ഗവര്‍ണറെത്തി; എരിതീയില്‍ എണ്ണയൊഴിച്ച് മടക്കം, വിവേചനമെന്ന് മുസ്ലിംകള്‍കലാപം ആളിക്കത്തിയ മേഖലയില്‍ ഗവര്‍ണറെത്തി; എരിതീയില്‍ എണ്ണയൊഴിച്ച് മടക്കം, വിവേചനമെന്ന് മുസ്ലിംകള്‍

മുസഫര്‍നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ അക്രമികള്‍ അഴിഞ്ഞാടി. തീവണ്ടിക്ക് നേരെ കല്ലേറുണ്ടായി. മീററ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി ക്യാമറകള്‍ തകര്‍ക്കപ്പെട്ടു. ചൗധരി ചരണ്‍ സിങ് സര്‍വകലാശാല കാംപസില്‍ പ്രധാന കവാടം പ്രക്ഷോഭകര്‍ അടച്ചതോടെ വിദ്യാര്‍ഥികള്‍ അകത്ത് കുടുങ്ങി. കാംപസിലെ നിരവധി ഫര്‍ണിച്ചറുകള്‍ തകര്‍ത്തു.

ബിജെപി പ്രവര്‍ത്തകരുടെ ഹോട്ടലുകള്‍ക്ക് നേരെ ആഗ്രയില്‍ ആക്രമണമുണ്ടായി. സഹാറന്‍പൂരില്‍ ബസുകളാണ് ആക്രമിക്കപ്പെട്ടത്. ലഖ്‌നൗവില്‍ പ്രതിഷേധക്കാര്‍ കറുത്ത ബാഡ്ജ് അണിഞ്ഞാണ് ജോലിക്ക് വന്നത്. സഹാറന്‍പൂരില്‍ പോലീസ് വാഹനവും അഗ്നിക്കിരയാക്കി.

ദില്ലി-യമുനോത്രി റോഡില്‍ ഗതാഗതം തടഞ്ഞു. കര്‍ണാടക എക്‌സ്പ്രസ് ആഗ്രയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും ബിഹാറിലും രാജസ്ഥാനിലുമെല്ലാം സംഘര്‍ഷം നടക്കുകയാണ്. മധ്യപ്രദേശില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

English summary
Violence in UP as Dalit protests spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X