സിനിമയില്‍ സമാധാനവും വികസനവും ഉള്‍ക്കൊള്ളുന്ന തിരക്കഥകള്‍ വേണം: വെങ്കയ്യ നായിഡു
ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഭാഗമാകുന്ന അക്രമവും അസഭ്യതയും കുട്ടികളെ ചീത്തയാക്കുന്നെന്നും സാമാധാനവും വികസനവും ഉള്‍ക്കൊള്ളുന്ന തിരക്കഥകളാണ്
സിനിമയില്‍ വേണ്ടതെന്നും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംങ് മന്ത്രി വെങ്കയ്യ നായിഡു. സിനിമയിലെ അക്രമവും അശ്ലീലതയും ആരോഗ്യകരമല്ലാത്ത കാര്യമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
നല്ല സംഗീതവും വരികളും സാഹിത്യവുമെല്ലാം അടങ്ങിയ വിസ്മയം മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇത് പതിയെ താഴേക്ക് വന്ന് നിലവാര തകര്‍ച്ചയിലെത്തിയെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ കൊമേഴ്‌സ് ചെന്നൈയില്‍ സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിയെ പതിയെ സിനിമകളില്‍ അക്രമം, അശ്ലീലത, ഇരട്ട അര്‍ത്ഥമുള്ള സംഭാഷണങ്ങള്‍ എന്നിവ കടന്നു കൂടി. ഇത് സിനിമയെ ആരോഗ്യമല്ലാത്ത കാര്യമാക്കി മാറ്റി. സംവിധായര്‍ സ്വയം സെന്‍സര്‍ ചെയ്യണം. അല്ലെങ്കില്‍ സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ സിനിമയില്‍ കാണിക്കുമ്പോള്‍ അത് കുട്ടികളെ വഴിതെറ്റിക്കാന്‍ കാരണമാകുമെന്ന് നായിഡു പറഞ്ഞു.
അന്നുണ്ടായിരുന്ന മനോഹരമായ ഒരു ചലച്ചിത്ര കാലഘട്ടം ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. വിജയ ഫോര്‍മുലയ്ക്കായി കുറ്റകൃത്യങ്ങളും അക്രമവും അസഭ്യതയും അശ്ലീലതയുമെല്ലാം സിനിമയില്‍ കൊണ്ട് വരുമ്പോള്‍ സമൂഹത്തിലെ നല്ലൊരു അന്തരീക്ഷമാണ് തകരുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications