കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കെടുക്കാൻ രാമൻ പറഞ്ഞോ?പശ്ചിമ ബംഗാളിൽ അക്രമം വ്യാപിക്കുന്നു, ശക്തമായ നടപടിയെടുക്കുമെന്ന് മമത!

  • By Desk
Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമിയോടനുബന്ധിച്ച് പൊട്ടിപുറപ്പെട്ട അക്രമം വ്യാപിക്കുന്നു. ആക്രമണത്തെ ശക്തമായി നേരിടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളികള്‍ കാളി പൂജയും ദുര്‍ഗാ പൂജയുമെല്ലാം ആയുധങ്ങളും തെമ്മാടിത്തരവും ഇല്ലാതെ സമാധാനപരമായി ആഘോഷിക്കുന്നവരാണ്. ഇപ്പോഴത്തെ സംഭവങ്ങള്‍ സംബന്ധിച്ച് അധികാരികളുമായി സംസാരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

പുരുലിയ ജില്ലയില്‍ രാമനവമിക്ക് നടത്തതിയ ബിജെപി റാലിയിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നാല് പോലീസുകാർക്ക് പരിക്കേൾക്കുകയും ചെയ്തിരുന്നു. പിന്നീട് റാമിഗഞ്ചിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറഅറുമുട്ടിയരുന്നു. ഇരുചക്രവാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. കൈത്തോക്കുമായി നടക്കാന്‍ രാമന്‍ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മമത ബാനര്‍ജി ചോദിച്ചു. ഇത്തരം തെമ്മാടിത്തരം കാണിക്കുന്നവര്‍ രാമനെ അപമാനിക്കുകയാണെന്നും അവർ പറഞ്ഞു.

Mamata Banerjee

ബംഗാളില്‍ അടുത്തകാലംവരെ രാമനവമി കാര്യമായി ആഘോഷിച്ചിരുന്നില്ല. ബിജെപി സജീവമായതോടെയാണ് ആഘോഷം വ്യാപകമായിത്തുടങ്ങിയത്. ആഘോഷത്തിന്റെ ഭാഗമായി വാള്‍, ത്രിശൂലം തുടങ്ങിയവ ഏന്തിക്കൊണ്ടുള്ള ജാഥകളും നടത്താറുണ്ട്. കൊല്‍ക്കത്തയില്‍ മാത്രം ആയുധമേന്തിയ 60ല്‍ അധികം റാലികള്‍ നടന്നിരുന്നു. പോലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ജാഥകള്‍ നടത്താവൂ എന്ന നിബന്ധന പാലിക്കാതെയാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നത്. ഇതിനെതിരെ പല രൂക്ഷ വിമർശനങ്ങളും പല ഭാഗത്തുനിന്നും ഉയർന്നിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും വാളുമേന്തി ഇത്തരമൊരു റാലിയില്‍ പങ്കെടുത്തിരുന്നു എന്നതും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ബംഗാളികള്‍ കാളി പൂജയും ദുര്‍ഗാ പൂജയുമെല്ലാം ആയുധങ്ങളും തെമ്മാടിത്തരവും ഇല്ലാതെ സമാധാനപരമായി ആഘോഷിക്കുന്നവരാണ്. ഇപ്പോഴത്തെ സംഭവങ്ങള്‍ സംബന്ധിച്ച് അധികാരികളുമായി സംസാരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് മമത ബാനർജി വ്യക്തമാക്കിയിരുന്നത്.

ഘോഷയാത്രയുമായി ബെല്‍ദി ഗ്രാമത്തില്‍ നിന്ന് മുന്‍നിശ്ചയിച്ച വഴിയിലൂടെ ഹരാനമ ഗ്രാമത്തിലേക്ക് പോയി തിരിച്ചുവരാനായിരുന്നു ബിജെപി നേതൃത്വത്തിലുള്ള ഘോഷയാത്രയിലെ തീരുമാനം. എന്നാല്‍ ഹരാനമയിലെത്തിയ ശേഷം ന്യൂനപക്ഷ ഗ്രാമമായ ഭുര്‍ഷയിലുടെ തിരിച്ചുപോവണമെന്നായി ഘോഷയാത്രക്കാരുടെ ആവശ്യം. അതിനിടെ സമീപത്തെ കുളത്തില്‍ കുളിക്കാനെത്തിയ ഷാജഹാനെ ഒരു സംഘം ആളുകള്‍ തലക്കടിച്ച് കൊല്ലുകയായിരുന്നു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.

English summary
Clashes broke out in Bengal's Murshidabad and Raniganj over Ram Navami processions, continuing the chain of violence that flared up yesterday in various pockets of the state. As the violence in Murshidabad, which continued for the better part of the morning, was followed by reports of arson from Raniganj, a livid Mamata Banerjee said the matter will be dealt with strongly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X