Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് മരിച്ചതോടെ തനിച്ചായി; 28കാരിയായ മരുമകളെ വിവാഹം കഴിച്ച് 70കാരനായ അമ്മായിഅച്ഛൻ

marriage

ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശില്‍ 70 വയസുകാരന്‍ 28 വയസുകാരിയായ തന്റെ മരുമകളെ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ നടക്കുന്നത്. ഗോരഖ്പൂര്‍ സ്വദേശിയായ കൈലാഷ് യാദവാണ് മരുമകള്‍ പൂജയെ വിവാഹം കഴിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദേശവാസികള്‍ പറയുന്നത്

പ്രദേശവാസികള്‍ പറയുന്നത്

കൈലാഷ് യാദവിന് നാല് മക്കളാണുള്ളത്. മൂന്നാമത്തെ മകന്റെ ഭാര്യയാണ് പൂജ. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂജയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ഇരുവരുടെയും സമ്മത പ്രകാരമാണ് വിവാഹം കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ പുതിയ വിവാഹ ജീവിതത്തില്‍ പൂജയും സന്തോഷവതിയാണെന്ന് പ്രദേശവാസികള്‍ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

ചര്‍ച്ച വിവാഹത്തെ കുറിച്ച്

ചര്‍ച്ച വിവാഹത്തെ കുറിച്ച്

ബര്‍ഹല്‍ഗഞ്ച് പോലീസ് സ്റ്റേഷനിലെ വാച്ച്മാനാണ് കൈലാഷ് യാദവ്. ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോള്‍ ഈ പ്രദേശത്ത് മുഴുവന്‍ ഈ വിവാഹത്തെ കുറിച്ചാണ് ചര്‍ച്ച. ഭര്‍ത്താവിന്റെ മരണശേഷം പൂജ തനിച്ചായിരുന്നെന്ന് ചിലര്‍ പറയുന്നു.

നാട്ടിലാകെ സംസാരം

നാട്ടിലാകെ സംസാരം

പൂജ മറ്റൊരാളെ വിവാഹം കഴിച്ചെന്നും പക്ഷേ ആ കുടുംബത്തെ അവള്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെന്നും മറ്റ് ചിലര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ആദ്യ ഭര്‍ത്താവിന്റെ പിതാവിനെ വിവാഹം കഴിച്ചത്. സമൂഹം എന്ത് പറയുമെന്നൊന്നും പൂജ നോക്കിയില്ലെന്ന് മറ്റ് ചിലര്‍ പറയുന്നു.

പൊലീസ് പറയുന്നത്

പൊലീസ് പറയുന്നത്

ബര്‍ഹല്‍ഗഞ്ച് പോലീസ് സ്റ്റേഷനിലെ ചൗക്കിദാര്‍ കൈലാഷ് യാദവിന്റെ വിവാഹത്തെക്കുറിച്ചുള്ള സംസാരം സോഷ്യല്‍ മീഡിയയിലൂടെ ആ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലും എത്തി. വൈറലായ ഫോട്ടോയില്‍ നിന്നാണ് ഈ വിവാഹത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞതെന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല. ഇവര്‍ പരസ്പര സമ്മതത്തോടെ നടത്തിയ വിവാഹമാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു വിവാഹം

മറ്റൊരു വിവാഹം

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് ചത്തീസ്ഗഡ്ിലും സമാനമായ വിവാഹം നടന്നിരുന്നു. മകന്റെ മരണത്തെ തുടര്‍ന്ന് തനിച്ചായ മരുമകളെയാണ് ഭര്‍തൃപിതാവ് വിവാഹം കഴിച്ചത്. ചത്തീസ്ഗഢിലെ ബിലാസ് പൂരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 22 കാരിയായ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിക്കൊടുത്തത്.

ആചാരപ്രകാരം വിവാഹം

ആചാരപ്രകാരം വിവാഹം

വിധവയായ ആര്‍തിയുടെ കഴുത്തില്‍ ഭര്‍ത്താവിന്റെ പിതാവായ കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യ വയ്സ്‌കന്‍ വിവാഹം കഴിക്കുകയായിരുന്നു. ഭര്‍തൃപിതാവ് വിവാഹം കഴിക്കാന്‍ തയ്യാറെണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമുദായ അംഗങ്ങള്‍ ആര്‍തിയോട് അഭിപ്രായം ചോദിച്ചു. ആര്‍തിയും വിവാഹത്തിന് സമ്മതം മൂളിയതോടെ സമുദായ അംഗങ്ങളുടെ നേതൃത്വത്തില്‍ ആചാരപ്രകാരം വിവാഹം നടത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+