കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ വിമാനം 40,000 ഉയരത്തില്‍; യാത്രക്കാരന് രണ്ട് തവണ ഹൃദയാഘാതം; രക്ഷിച്ച് ഇന്ത്യന്‍ ഡോക്ടര്‍

Google Oneindia Malayalam News

ലണ്ടന്‍: എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ വംശജനായ ഡോക്ടറെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് ഹോസ്പിറ്റല്‍ അധികൃതറാണ് ഇതേ കുറിച്ചുള്ള വിവരം പങ്കുവച്ചത്. ബെര്‍മിംഗ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെ കരള്‍ സ്‌പെഷ്യലിസ്റ്റരായ ഡോ വിശ്വരാജ് വെമലയാണ് ( 48) നീണ്ട നേരത്തെ പ്രേയത്‌നത്തിലൂടെ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്.

1

അമ്മയോടൊപ്പം മുംബയിലേക്കുള്ള യാത്രയിലായിരുന്നു ഡോ വിശ്വരാജ്. യാത്രാമധ്യേ ഒരു സഹയാത്രികന് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. വിമാനത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ ഉപകരങ്ങളും യാത്രക്കാരില്‍ നിന്നുള്ള സാധനങ്ങളും ഉപയോഗിച്ച് അദ്ദേഹം രണ്ട് തവണയാണ് 43കാരന്റെ ജീവന്‍ രക്ഷിച്ചത്.

2

മെഡിക്കല്‍ പരിശീലന സമയത്ത് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും 40,000 അടി ഉയരത്തില്‍ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നവംബറിലാണ് ഈ സംഭവം ഉണ്ടായത്. ഹൃദയാഘാതത്തിനിടെ നാഡിമിടിപ്പ് നിലയ്ക്കുകയും ചെയ്തതിന് തുടര്‍ന്നാണ് ഡോക്ടര്‍ മുന്നോട്ടുവന്ന് യാത്രക്കാരവനെ പരിചരിക്കാന്‍ തുടങ്ങിയത്. ഒരു മണിക്കൂറോളമുള്ള പരിശ്രമങ്ങല്‍ക്കൊടുവിലാണ് യാത്രക്കാരനെ തിരികെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചത്.

3

ഹാരി രാജകുമാരന്‍ ആത്മാവിനോട് സംസാരിക്കും, സഹായിക്കുന്നത് മന്ത്രവാദി, ആത്മകഥയില്‍ വെളിപ്പെടുത്തല്‍ഹാരി രാജകുമാരന്‍ ആത്മാവിനോട് സംസാരിക്കും, സഹായിക്കുന്നത് മന്ത്രവാദി, ആത്മകഥയില്‍ വെളിപ്പെടുത്തല്‍

വിമാനത്തിലെ എമര്‍ജന്‍സി കിറ്റ് തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണെന്ന് ഡോക്ടര്‍ പറഞ്ഞു. കിറ്റില്‍ ജീവന്‍ നിലനിര്‍ക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. വിമാനത്തിലെ ജീവനക്കാരുടെ സംയോജിത പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായെന്നും ഡോക്ടര്‍ വ്യക്തമാക്കി.

പ്രകാശ് രാജ് ബിആർസിയിലേക്ക്? രണ്ടും കൽപ്..." data-gal-src="malayalam.oneindia.com/img/600x100/2023/01/air-india-1560922957-1566237643-1673007972.jpg">
4

പ്രകാശ് രാജ് ബിആർസിയിലേക്ക്? രണ്ടും കൽപ്പിച്ച് കെസിആർ..സുപ്രധാന ചുമതല നൽകിയേക്കും<br />പ്രകാശ് രാജ് ബിആർസിയിലേക്ക്? രണ്ടും കൽപ്പിച്ച് കെസിആർ..സുപ്രധാന ചുമതല നൽകിയേക്കും

തന്റെ ജീവന്‍ രക്ഷിച്ചതിന് ഡോക്ടറോട് യാത്രക്കാര്‍ നന്ദി അറിയിച്ചു. അതേസമയം, വിമാനം മുംബൈയില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ വിമാനത്താവളത്തില്‍ രോഗിക്ക് വേണ്ട അടിയന്തര സേവനങ്ങള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. വിമാനക്കമ്പനി ജീവനക്കാരും മറ്റ് യാത്രക്കാരും ഡോക്ടര്‍ വെമലയോട് നന്ദി രേഖപ്പെടുത്തി.

5

'ബൊമ്മി നായകുട്ടിയെ പോലെ', വിവാദം; ധൈര്യമില്ലാത്തവരെ സിംഹം എന്ന് വിളിക്കാൻ പറ്റുമോയെന്ന് സിദ്ധരാമയ്യ'ബൊമ്മി നായകുട്ടിയെ പോലെ', വിവാദം; ധൈര്യമില്ലാത്തവരെ സിംഹം എന്ന് വിളിക്കാൻ പറ്റുമോയെന്ന് സിദ്ധരാമയ്യ

ഡോക്ടര്‍ ഇന്ത്യയില്‍ നിന്ന് തിരിച്ച് ഇംഗ്ലണ്ടിലേക്ക് എത്തിയപ്പോഴാണ് ഇക്കാര്യം ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവച്ചത്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

English summary
Viral: Indian doctor saved the Air India passenger suffers two heart attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X