കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ഡര്‍ ചെയ്തത് ലാപ്‌ടോപ്പ്; കിട്ടിയതോ സോപ്പു കട്ട; ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താവിന് സംഭവിച്ചത്

Google Oneindia Malayalam News

മുംബൈ: ആളുകള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധനങ്ങല്‍ വാങ്ങുന്നത് ഓണ്‍ലൈനിലൂടെയാണ്. ഒറ്റ ഓര്‍ഡറില്‍ സാധനം വീട്ടില്‍ എത്തുന്നതോടെ കടകളില്‍ കയറിയിറങ്ങേണ്ട ആവശ്യം വരുന്നേ ഇല്ല. എന്നാല്‍ ചിലര്‍ക്ക് ഓണ്‍ലൈനില്‍ സാധനങ്ങല്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മറ്റ് ചില സാധനങ്ങളാണ് ലഭിക്കാറുള്ളതെന്ന പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അടുത്ത കാലത്തൊക്ക അത്തരം സംഭവങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ ഇപ്പോഴിതാ ലാപ്ടോപ്പ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ച സാധനത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ലാപ്പ്്‌ടോപ്പിന് ഓഫര്‍ കണ്ടിട്ടായിരുന്നു അഹമ്മദാബാദുകാരനായ യുവാവ് ഓര്‍ഡര്‍ ചെയ്തത്. ലാപ്്‌ടോപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ യുവാവിനെ തേടിയെത്തിയത്. വെറും സോപ്പുകട്ടകള്‍ മാത്രമായിരുന്നു. ഫ്‌ളിപ്പ് കാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ച് അത് തുറന്നുനോക്കുന്നതിന്റെ വീഡിയോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

2

എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഫ്‌ളിപ്പ്കാര്‍ട്ട് വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഡെലിവറി ചെയ്യുമ്പോള്‍ ഒ ടി പി സ്വീകരിച്ചതിനാല്‍ റീഫണ്ട് സാധ്യമല്ലെന്നും സംഭവം വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഏറ്റവും മുതിര്‍ന്ന കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് അറിയിച്ചു.

3

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ സമയത്ത് അച്ഛന് വേണ്ടിയായിരുന്നു ഒരു ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഡെലിവറി വീട്ടിലെത്തി തുറന്നുനോക്കുമ്പോഴാണ് പെട്ടിയില്‍ സോപ്പുകട്ടകള്‍ കണ്ടത്. സംഭവം ഉടന്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ അറിയിച്ചെന്നും യശസ്വി ശര്‍മ്മ സംഭവത്തെ കുറിച്ച് ലിങ്ക്ഡിന്നില്‍ കുറിച്ചു.

4

'ദിലീപിന് സമാധാനം കിട്ടരുത്, അദ്ദേഹം സിനിമയില്‍ അഭിനയിക്കരുത്': അതാണ് അവരുടെ ലക്ഷ്യം: സജി നന്ത്യാട്ട്'ദിലീപിന് സമാധാനം കിട്ടരുത്, അദ്ദേഹം സിനിമയില്‍ അഭിനയിക്കരുത്': അതാണ് അവരുടെ ലക്ഷ്യം: സജി നന്ത്യാട്ട്

അതേസമയം, വിലകൂടിയ ഇലട്രോണിക് സാധനങ്ങള്‍ക്ക് ഫ്‌ള്ിപ്പകാര്‍ട്ടിലും ആമസോണിലും ഓപ്പണ്‍ ബോക്‌സ് പോളിസിയുണ്ട്. ഇങ്ങനെയുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് ഒരു ഒടിപി ലഭിക്കും. ഡെലിവറി ചെയ്ത സാധനം തുറന്നുനോക്കി ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് ഈ ഒ ടി പി നല്‍കേണ്ടതുള്ളു.

5

കൂടാതെ പര്‍ച്ചേസ് ചെയ്തയാള്‍ തുറക്കുന്നത് ഡെലിവറി ചെയ്യുന്ന ആള്‍ വീഡിയോയില്‍ പകര്‍ത്തുകയും വേണം. എന്നാല്‍ ഇക്കാര്യം യശസ്വിയുടെ പിതാവിന് അറിയില്ലായിരുന്നു. ഡെലിവറി ബോയ് ഒ ടി പി ആവശ്യപ്പെട്ടതോടെ നല്‍കുകയായിരുന്നു. ഡെലിവറി ബോയ് വീട്ടില്‍ നിന്ന് പോയതിന് ശേഷമാണ് പെട്ടി തുറന്നുനോക്കിയത്. അപ്പോഴാണ് പെട്ടിയില്‍ അലക്കു സോപ്പ് കണ്ടത്.

6

ഇത് സംബന്ധിച്ച് ഫ്‌ളിപ്പ്കാര്‍ട്ടിനെ അറിയിച്ചപ്പോള്‍ ഇത്തരം സാധനങ്ങള്‍ക്ക് ഓപ്പണ്‍ ബോക്‌സ് പോളിസിയുണ്ടെന്നാണ്. ഒ ടി പി നല്‍കിയത് കൊണ്ട് റീഫണ്ട് അനുവദിക്കാനാവില്ലെന്നും അറിയിച്ചു. ഇതോടെയാണ് യശസ്വി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ട് അധികൃതര്‍ ബന്ധപ്പെട്ടെന്നും പണം തിരികെ നല്‍കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

7

എന്നാല്‍ എന്തുകൊണ്ടാണ് ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് മാറ്റാത്തതെന്ന ചോദ്യത്തിന് ഒപ്പണ്‍ ബോക്‌സ് പോളിസിയെ കുറിച്ച് ആളുകള്‍ അറിയുന്നതിന് വേണ്ടിയാണെന്ന് യശസി പറയുന്നു. ഒരു ഇ കൊമേഴ്‌സ് കമ്പനിയും ഇതേ കുറിച്ച് ഉപഭോക്താക്കള്‍ക്ക് വിശദീകരിക്കാറില്ലെന്നും ഓണ്‍ ലൈനില്‍ പര്‍ച്ചേസ് ചെയ്യുന്നതിന് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

നിങ്ങള്‍ തെറ്റായ ഭക്ഷണം കഴിച്ചാല്‍...; നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉപദേശവുമായി മോഹന്‍ ഭാഗവത്നിങ്ങള്‍ തെറ്റായ ഭക്ഷണം കഴിച്ചാല്‍...; നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉപദേശവുമായി മോഹന്‍ ഭാഗവത്

English summary
Viral: person who ordered a laptop at Flipkart got laundry soap bars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X