Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ദ്ധരാത്രി രണ്ട് പെഗ്ഗടിക്കാന്‍ കൊതി; മദ്യശാല കുത്തിത്തുറന്ന് മോഷ്ടാക്കള്‍, ഒടുവില്‍ സംഭവിച്ചത്

ചെന്നൈ : അര്‍ദ്ധരാത്രി മദ്യം ലഭിക്കാതായതോടെ മദ്യശാല കുത്തിത്തുറന്ന രണ്ട് മോഷ്ടാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യശാലയുടെ ചുമര് കുത്തിത്തുരവന്നാണ് മോഷ്ടാക്കള്‍ അകത്തേക്ക് പ്രവേശിച്ചത്. റോഡിന് സമീപത്ത് ഒരു ഹാര്‍ഡ് ഡിസ്‌കും തകര്‍ത്ത പണപ്പെട്ടിയും കണ്ട പൊലീസ് പരിശോധന നടത്തിയതോടെയാണ് രണ്ട് പേര്‍ മദ്യശാല കുത്തിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചതായി കണ്ടത് .

1

പ്രദേശത്ത് എത്തിയ സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ രവിയും ഹോംഗാര്‍ഡ് ജോതിയും ദ്വാരത്തിലൂടെ നോക്കിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. തിരുവള്ളൂര്‍ ജില്ലയിലെ കവരപ്പേട്ടയ്ക്കടുത്ത് തണ്ടലച്ചേരിയിലുള്ള കടയ്ക്കുള്ളിലാണ് ഇവര്‍ പ്രവേശിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2

വെക്കേഷൻ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ജർമ്മനി ചിത്രങ്ങൾ വൈറൽ

മോഷ്ടാക്കളോട് പുറത്തുവരാന്‍ പോലീസ് ആവശ്യപ്പെടുന്നതും വീഡിയോയില്‍, ഇരുവരും ഒന്നിനുപുറകെ ഒന്നായി ചെറിയ ദ്വാരത്തിലൂടെ ഇഴയുന്നത് വീഡിയോയില്‍ കാണാം. പള്ളിക്കരനൈ സ്വദേശി സതീഷ് (34), ചെന്നൈ പെരുമ്പാക്കം സ്വദേശി മുനിയന്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

3

ഇവരില്‍ നിന്ന് 6,300 രൂപയും ഒരു കുപ്പി മദ്യവും പിടികൂടിയതായി പൊലീസ് പറഞ്ഞു. ഇവര്‍ രണ്ട് പേരും ക്രിമിനല്‍ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞവരാണ്. ജയിലില്‍ വച്ചാണ് ഇവര്‍ രണ്ട് പേരും കണ്ടുമുട്ടുന്നത്. സതീഷും മുനിയനും സെപ്തംബര്‍ മൂന്നിന് രാത്രി ഒരേ ടാസ്മാക് കടയ്ക്ക് സമീപം മദ്യം കഴിച്ച് പൂട്ടുന്നത് വരെ കാത്തിരുന്നതായി പോലീസ് പറഞ്ഞു.

4

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ

അര്‍ദ്ധരാത്രിയോടെ അവര്‍ ഭിത്തിയില്‍ തുളയിട്ട് കടയില്‍ പ്രവേശിച്ചു. ഇരുവരും ഹാര്‍ഡ് ഡിസ്‌കുകളും പണപ്പെട്ടിയും തകര്‍ത്തതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 457, 380 പ്രകാരം കേസെടുത്ത ഇവരെ സെപ്റ്റംബര്‍ 4 ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

5

ഇവര്‍ ഭിത്തിയില്‍ നിന്നും ഇഴയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ഇവരെ കൃത്യസമയത്ത് പിടികൂടിയെ പൊലീസിനെയും നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ അഭിനന്ദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+