കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തില്‍ സേവാഗും കുലുങ്ങി, ഉച്ചഭക്ഷണവുമായി വീടിന് പുറത്തേക്ക്...!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യയെ മൊത്തത്തില്‍ വിറപ്പിച്ച ശക്തിയായ ഭൂചലനത്തില്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും കുലുങ്ങി. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ സേവാഗ് ഭൂചലനത്തില്‍ കുലുങ്ങിയ വിവരം പങ്കുവെച്ചത്. ഇവിടെ എല്ലാം കുലുങ്ങുകയാണ് ഭായ്, വീടിന് പുറത്തിറിങ്ങി ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുകയാണ് - സേവാഗ് ട്വിറ്ററില്‍ എഴുതി.

സേവാഗ് മാത്രമല്ല, ദില്ലിയിലും ശ്രീനഗറിലും വടക്കേ ഇന്ത്യയിലും മറ്റ് ഭാഗങ്ങളിലുമുള്ള ഒരുപാട് പേര്‍ ഭൂചലനം അനുഭവിച്ചു. കര്‍ണാടകയ്‌ക്കെതിരെ മൈസൂരില്‍ രഞ്ജി ട്രോഫി മത്സരം കളിച്ച ശേഷം വീട്ടിലെത്തിയതായിരുന്നു സേവാഗ്. സേവാഗിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ സഹായത്തോടെ ഹരിയാന കര്‍ണാടകയ്‌ക്കെതിരെ സമനില പിടിച്ചു. 37 കാരനായ സേവാഗ് കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

virendersehwag

ദില്ലിയിലും ജമ്മു കശ്മീരിലും രാജസ്ഥാനിലും ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും ഹരിയാനയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ാകിസ്താന്റെ പലമേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകള്‍ക്കടുത്ത് ജാം മേഖലയില്‍ നിന്ന് 45 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. വടക്കേ ഇന്ത്യയില്‍ ഭൂചലനം ഒരു മിനിട്ട് നീണ്ടുനിന്നു. ഭൂചലനത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വൈദ്യുത ബന്ധം തടസ്സപ്പെട്ടു. ദില്ലി മെട്രോ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ചിരിയ്ക്കുകയാണ്. സമീപ കാലത്ത് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ ഭൂചലനമാണിത്.

English summary
Former India opener Virender Sehwag was shaken up by earthquake in Delhi on Monday afternoon (October 26) forcing him to having lunch outdoors. Tremors were felt in northern part of India on Monday and Sehwag, who is in Delhi, too was jolted by them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X