Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറോളംപേര്‍ കടത്തിയ 63 കിലോ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ പിടികൂടി; സ്ത്രീകളും കസ്റ്റഡിയില്‍

ഹൈദരാബാദ്: സ്വര്‍ണ്ണക്കടത്തിനെതിരെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണം കടത്താനായി കള്ളക്കടത്തുകാര്‍ പലവിധ മാര്‍ഗങ്ങളും അവലംബിക്കുകയാണ്. ഒരുമിച്ച് ഒന്നോ രണ്ടോ ആളുടെ കൈയ്യില്‍ കിലോ കണക്കിന് സ്വര്‍ണം കൊടുത്തുവിടുന്നതിന് പകരം കൂടുതല്‍ ആളുകളെ ഉപയോഗിച്ച് ചെറിയ അളവില്‍ സ്വര്‍ണം കടത്തുകയാണ് പുതിയ രീതികളിലൊന്ന്.

ഇത്തരത്തില്‍ 63 കിലോഗ്രാം സ്വര്‍ണം കടത്തിയവര്‍ വിശാഖ പട്ടണം എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റംസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. നൂറോളംപേരെ ഉപയോഗിച്ചായിരുന്നു സ്വര്‍ണക്കടത്ത്. ഞായറാഴ്ച രാത്രിക്കുശേഷം തിങ്കളാഴ്ച രാവിലെ വരെ, ക്വാലാലംപൂരില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നും വന്ന മൂന്നു വിമാനങ്ങളിലെ യാത്രക്കാരാണ് പിടിയിലായവരെല്ലാം.

gold-bars

ഏതാണ്ട് മുഴുവന്‍പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഇതില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. ഇതാദ്യമായാണ് ഇത്രയും ആളുകളെ ഒരുമിച്ച് ഒരു വിമാനത്താവളത്തില്‍ നിന്നും പിടികൂടുന്നത്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ചെന്നൈയില്‍ നിന്നും ലഭിച്ച രഹസ്യനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് ആദ്യ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്. തുടര്‍ന്നു വന്നവരെ പരിശോധിച്ചപ്പോള്‍ ഡിവിഡി പ്ലയര്‍ മൈക്രോവേവ് ഓവന്‍ തുടങ്ങിയില്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തി. വന്‍ കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികളാണിവര്‍ എന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+