കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷവാതക ദുരന്തം: എല്‍ജി പോളിമേഴ്‌സിന് 50 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍!

Google Oneindia Malayalam News

ദില്ലി: വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ കമ്പനിക്ക് പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. 50 കോടി രൂപയാണ് കമ്പനിക്ക് മേല്‍ താല്‍ക്കാലിക പിഴ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു.

ചട്ടലംഘനം നടന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തിയിരിക്കുന്നത്. ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ അധ്യക്ഷതയിലുളള ബെഞ്ചാണ് വിശാഖപട്ടണത്തെ വാതക ചോര്‍ച്ച സംബന്ധിച്ച കേസ് പരിഗണിച്ചത്. സംഭവത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അഞ്ചംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.

gas

മെയ് 18ന് ഈ സമിതി റിപ്പോര്‍ട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിക്കണം. വിശാഖ പട്ടണം ജില്ലാ മജിസ്‌ട്രേറ്റിനാണ് വാതക ചോര്‍ച്ചയുണ്ടായ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പിഴ അടയ്‌ക്കേണ്ടത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, എല്‍ജി പോളിമേഴ്‌സ് ഇന്ത്യ, ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിശാഖപട്ടണം ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരില്‍ നിന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദീകരണം തേടിയിരിക്കുന്നത്.

Recommended Video

cmsvideo
എന്താണ് വിശാഖപട്ടണത്തെ ശ്വാസം മുട്ടിച്ച സ്റ്റൈറീന്‍ എന്ന വിഷവാതകം | Oneindia Malayalam

ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതി വിശാഖപട്ടണത്തെ ദുരന്ത സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. വിശാഖപട്ടണത്തെ വെങ്കട്പുരത്താണ് ദക്ഷിണ കൊറിയന്‍ കെമിക്കല്‍ കമ്പനിയായ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. മെയ് 7ാം തിയ്യതിയാണ് ഫാക്ടറിയില്‍ നിന്നും വിഷവാതക ചോര്‍ച്ചയുണ്ടായത്. 11 പേരാണ് വിഷവാതകം ശ്വസിച്ച് മരണപ്പെട്ടത്. ഇരുപതോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചിലരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സംഭവത്തില്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

English summary
Vizag Tragedy: LG Polymers India slapped with 50 crores interim penalty by Green Tribunal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X