കാഹളം മുഴക്കി ശശികല; തമിഴ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രഖ്യാപനം, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ച് വികെ ശശികല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയോടെ എഐഎഡിഎംകെ പൂർണമായി തകർന്നുവെന്ന് കരുതാൻ കഴിയില്ലെന്ന് പറഞ്ഞ വികെ ശശികല തന്റെ തിരിച്ചുവരവ് ആരംഭിച്ചുവെന്നും 2026ഓടെ അമ്മയുടെ ഭരണം തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എടപ്പാടി കെ പളനിസ്വാമി സർക്കാരിനോട് ശരിയായ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ലെന്ന് പറഞ്ഞ ശശികല പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ താൻ ചോദ്യങ്ങൾ ചോദിക്കുമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ കെൽപുള്ളതാണ് ജയളിതയുടെ തോഴിയുടെ ഈ പ്രഖ്യാപനം.

നേരത്തെ തന്നെ എഐഎഡിഎംകെയുടെ നേതൃത്വം എടപ്പാടി പളനിസ്വാമിയിൽ നിന്ന് പലവട്ടം പിടിച്ചെടുക്കാൻ ശ്രമം നടത്തി പരാജയപ്പെട്ട ശശികല തന്റെ അനുയായികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണ പിഴയ്ക്കാത്ത ലക്ഷ്യങ്ങളുമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അവർ ഇറങ്ങുന്നതെന്ന് വാക്കുകൾ വ്യക്തം.
'ഇതാണ് ശരിയായ സമയം, എന്റെ തിരിച്ചുവരവ് ആരംഭിച്ചു കഴിഞ്ഞു' ശശികല പറഞ്ഞു. 'ഇതാണ് ഞാൻ പറഞ്ഞ സമയം, ഇനി നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല' അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച ശശികല പാർട്ടിയെ ഏകീകരിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
നിറഞ്ഞ കൈയ്യടികളോടെയാണ് വികെ ശശികലയുടെ വാക്കുകൾ അണികൾ സ്വീകരിച്ചത്. തന്റെ മടങ്ങിവരവ് എഐഎഡിഎംകെയുടെ പുനരുജ്ജീവനം ആവുമെന്ന നിലയിലായിരുന്നു ശശികലയുടെ ഓരോ വാക്കുകളും എന്നതാണ് ശ്രദ്ധേയം. തമിഴ്‌നാട്ടിലെ ജനങ്ങൾ നമ്മുടെ പക്ഷത്താണ്. ഞാൻ വളരെ ശക്തയാണ്. എഐഎഡിഎംകെയുടെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതാൻ കഴിയില്ല. കാരണം ഞാൻ മടങ്ങിവരികയാണ്; അവർ അണികളോട് പറഞ്ഞു.
ഇതിന് പിന്നാലെ താൻ ഉടൻ തന്നെ സംസ്ഥാന വ്യാപകമായി ഒരു പര്യടനം ആരംഭിക്കുമെന്നും കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും ഡിഎംകെ സർക്കാർ അതിന് ഉത്തരം നൽകണമെന്നും അവർ പറയുകയുണ്ടായി. കൂടാതെ എഐഎഡിഎംകെയിൽ ജാതി രാഷ്ട്രീയം വീണ്ടും സ്വാധീനം സ്ഥാപിച്ചതായി അവർ ആരെയും പേരെടുത്ത് പറയാതെ വിമർശിക്കുകയും ചെയ്‌തിരുന്നു.
ശശികലയുടെ വരവോടെ മാറുമോ തമിഴ് രാഷ്ട്രീയം?
കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരേ നിലവാരത്തിൽ പോരടിച്ചു നിന്ന പാർട്ടികളായിരുന്നു എഐഎഡിഎംകെയും നിലവിലെ ഭരണകക്ഷിയായ ഡിഎംകെയും. എന്നാൽ ഇടയ്ക്ക് വച്ച് ഡിഎംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ അഭൂതപൂർവമായ വളർച്ച കാട്ടിയപ്പോൾ എഐഎഡിഎംകെ താഴേക്ക് പോവുകയായിരുന്നു. നിലവിൽ സംസ്ഥാനത്തെ അവരുടെ നില തികച്ചും പരിതാപകരമാണ്.
ഇത് സ്‌റ്റാലിൻ സർക്കാരിന് കാര്യമായ പ്രതിപക്ഷ ഭീഷണിയോ, എതിർപ്പുകളോ ഇല്ലാതാക്കുന്നു എന്നതാണ് വാസ്‌തവം. എന്നാൽ ഇതേ വിടവിലേക്കാണ് ശശികലയ്ക്ക് മുൻപ് തന്നെ തമിഴ് സിനിമയിലെ സൂപ്പർതാരം വിജയ് തന്റെ പുതിയ പാർട്ടിയുമായി കടനയുകയറാൻ ശ്രമിക്കുന്നത്. തന്റെ ജനപിന്തുണയും ആരാധക ബാഹുല്യവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുറന്നുകാട്ടാനാണ് വിജയ് ശ്രമിക്കുന്നത്.
അതിന് പിന്നാലെയാണ് ഒരുകാലത്ത് എഐഡിഎംകെയിലെ ശക്തയായ ശശികല തന്റെ മടങ്ങിവരവും പ്രഖ്യാപിക്കുന്നത്. ഇതോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ഈസി വാക്കോവർ ആയിരിക്കില്ല ഡിഎംകെയ്ക്ക് ലഭിക്കുക എന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ശശികലയുടെ ശക്തമായ നേതൃത്വത്തിൽ എഐഡിഎംകെ തിരിച്ചുവരികയും വിജയ് കരുത്ത് തെളിയിക്കുകയും ചെയ്‌താൽ തമിഴ്‌നാട്ടിൽ മാറ്റമുണ്ടാവും. അങ്ങനെ സംഭവിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്, കാരണം സ്‌റ്റാലിൻ എതിരാളികൾ ഇല്ലാതെയാണ് തമിഴ്‌നാട്ടിൽ ഇപ്പോൾ മുന്നേറി കൊണ്ടിരിക്കുന്നത്.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള












Click it and Unblock the Notifications