കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്ക്ക് വോട്ടില്ല; ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി, ഗൂഢാലോചനയില്ലെന്ന് ഉദ്യോഗസ്ഥര്‍

Google Oneindia Malayalam News

ചെന്നൈ: എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയ്ക്ക് വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ നിന്ന് അവരുടെ പേര് നീക്കിയിട്ടുണ്ട്. തന്റെ അറിവോടെയല്ല പേര് നീക്കിയതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ശശികല പറഞ്ഞു. എന്നാല്‍ ശശികലയുടെ പേര് ഒഴിവാക്കിയതില്‍ ഗൂഢാലോചനയില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കേണ്ടതും ചേര്‍ക്കേണ്ടതും ശശികലയുടെ ഉത്തരവാദിത്തമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

s

ചെന്നൈ തൗസന്റ് ലൈറ്റ് നിയോജക മണ്ഡലത്തിലായിരുന്നു ശശികലയ്ക്ക് വോട്ടുണ്ടായിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ എന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറഞ്ഞു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലാണ് ശശികല താമസിച്ചിരുന്നത്. എന്നാല്‍ പോയസ് ഗാര്‍ഡന്‍ അടുത്തിടെ സര്‍ക്കാര്‍ സ്മാരകമാക്കി മാറ്റിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 4 വര്‍ഷം തടവ് അനുഭവിച്ച് ശശികല ജയില്‍ മോചിതയായത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. പിന്നീട് അവര്‍ രാഷ്ട്രീയത്തില്‍ സജീവമല്ല.

Recommended Video

cmsvideo
BJPയെ കേരളം കണ്ടംവഴി ഓടിക്കും | Oneindia Malayalam

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

ശശികലയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത് തിരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹൂവിനെ ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം കഴിഞ്ഞു എന്നാണ് ലഭിച്ച മറുപടിയത്രെ. പേര് വെട്ടുമ്പോള്‍ എന്തുകൊണ്ട് അക്കാര്യം വോട്ടറെ അറിയിച്ചില്ല എന്നാണ് അഭിഭാഷകന്‍ ചോദിക്കുന്നത്.

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

English summary
VK Sasikala name not in Voters' List; She Will complaint against officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X