കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി പിന്നില്‍നിന്നും കുത്തി; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പുടിന്‍

  • By Anwar Sadath
Google Oneindia Malayalam News

മോസ്‌കോ: സിറിയയില്‍ ഐസിസിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യയുടെ പോര്‍വിമാനം തുര്‍ക്കി തകര്‍ത്തതില്‍ റഷ്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തിയാണ് തുര്‍ക്കി ചെയ്തത്. ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കി.

നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയില്‍ നിന്നും യാതൊരു ആക്രമണം ഉണ്ടാകില്ലെന്ന് നാറ്റോ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍, തുര്‍ക്കി പിന്നില്‍ നിന്നും കുത്തുകയാണ് ചെയ്തത്. ഇതിന് മറുപടി നല്‍കുമെന്നും പുടിന്‍ പറഞ്ഞു. തുര്‍ക്കി റഷ്യന്‍ വിമാനം തകര്‍ത്തതിന് പിന്നാലെ നാറ്റോ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

vladimir-putin

എസിസില്‍ നിന്നും തുര്‍ക്കിക്ക് വന്‍തോതിലുള്ള എണ്ണ ലഭിക്കുന്നുണ്ടെന്നും അതിനായി ഭീകരര്‍ക്കൊപ്പം തുര്‍ക്കിയും ചേര്‍ന്നിരിക്കുകയാണെന്ന് പുടിന്‍ കുറ്റപ്പെടുത്തി. എണ്ണ വില്‍പനയിലൂടെ ഐസിസ് വന്‍ തോതിലുള്ള സാമ്പത്തികശേഷി നേടുന്നുണ്ട്. ഈ പണം ഉപയോഗിച്ചാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതും ലോക രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്തുന്നതെന്നും പുടിന്‍ വ്യക്തമാക്കി.

തുര്‍ക്കി സിറിയന്‍ വ്യോമാതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ അകലെ സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ വെച്ചാണ് തുര്‍ക്കി റഷ്യന്‍ വിമാനം തകര്‍ത്തതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതേസമയം, റഷ്യന്‍ വിമാനത്തിന് തങ്ങള്‍ രണ്ടുതവണ മുന്നയിറിപ്പു നല്‍കിയിരുന്നതാണെന്നും അതിര്‍ത്തി ഭേദിച്ചതിനാലാണ് വെടിവെച്ചിട്ടതെന്നുമാണ് തുര്‍ക്കിയുടെ വാദം. സംഭവത്തില്‍ നാറ്റോ ഏതുരീതിയില്‍ ആണ് ഇടപെടുന്നത് എന്നതാണ് ഏവരുടെയും ശ്രദ്ധ. യുഎന്നും സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
Vladimir Putin says Turkey shoots down Russian warplane on Syria border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X