കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗര്‍;പ്രതികാരംചെയ്യാന്‍ ബിജെപിക്ക് വോട്ട്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അമിത് ഷാ വീണ്ടും വിവാദത്തില്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കലാപബാധിത ഗ്രാമത്തിനടുത്ത് അമിത് ഷാ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് വിവാദമാകുന്നത്. കലാപത്തിന് പ്രതികാരം ചെയ്യണമെങ്കില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നാണ് അമിത് ഷാ അഭ്യര്‍ത്ഥിച്ചത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ സംഘര്‍ഷം വീണ്ടും ഉടലെടുക്കുന്ന തരത്തിലുള്ള പ്രസംഗമാണ് അമിത് ഷാ നടത്തിയതെന്ന് കോണ്‍ഗ്രസ്.

വെള്ളിയാഴ്ചാണ് മുസാഫര്‍നഗറിലെ ഗാന്ധി കോളനിയില്‍ ഗുജ്ജാറുകള്‍, രജപുട്ട്, ദളിതര്‍ എന്നിവരുടെ നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയിലുടനീളം പ്രതികാരം ചെയ്യുന്നതിനെപ്പറ്റിയുള്ള സൂചനകളാണ് അദ്ദേഹം നല്‍കിയതെന്നാണ് ആരോപണം.

Amit Shah

ഒരു മനുഷ്യന് ഉണ്ണാതെയും ഉറങ്ങാതെയും എത്രനാള്‍ വേണമെങ്കിലും കഴിയാം എന്നാല്‍ അപമാനിയ്ക്കപ്പെട്ടാല്‍ അത് സഹിയ്ക്കാന്‍ ഒരാള്‍ക്കും കഴിയില്ല. നമ്മള്‍ ഉറപ്പായും അപമാനിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യും. പ്രതികാരത്തെപ്പറ്റിയുള്ള ഇതേ വാചകങ്ങള്‍ തന്നെയാണ് വ്യാഴാഴ്ച ജാട്ടുകളുമായി ചര്‍ച്ച നടത്തുമ്പോഴും അമിത് ഷാ പറഞ്ഞത്. മുസാഫര്‍ നഗറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള രാഝര്‍ ഗ്രാമത്തില്‍ വച്ചാണ് അദ്ദേഹം ജാട്ടുകളുമായി ചര്‍ച്ച നടത്തിയത്.

ജാട്ടുകളെ കൊന്നവരോടുള്ള പ്രതികാരം തീര്‍ക്കുന്നതിനും അഭിമാനം തിരിച്ച് പിടിയ്ക്കുന്നതിനുമുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിയ്ക്കുന്നതെന്നും പ്രതികാരം ചെയ്യണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യൂ എന്നുമാണ് അമിത് ഷാ ജാട്ടുകളോട് അഭ്യര്‍ത്ഥിച്ചത്.

മുസാഫര്‍ നഗറില്‍ കലാപബാധിതര്‍ അവഹേളിയ്ക്കപ്പെടുകയാണെന്ന് ബിജെപി, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് ഇരകളെല്ലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രിയപ്പെട്ടവരാണെന്നും ബിജെപി വക്താവ് മുക്തര്‍ അബ്ബാസ് നഖ്വി പപറഞ്ഞു.അമിത് ഷായുടെ വിവാദ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിയ്ക്കുകയാണ് കോണ്‍ഗ്രസ്‌

English summary
Vote for BJP if you want revenge: Amit Shah at Muzaffarnagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X