Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശിൽ കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി ആർക്കൊപ്പം നിൽക്കും? ബിജെപിക്ക് നിർണായകം

ലഖ്നൗ. ഉത്തർ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രധാനമണ്ഡലങ്ങളിലൊന്ന് ലഖിംപൂർ ഖേരിയാണ്. നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി ഈ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്നത് നിർണായകമായ ചോദ്യമാണ്.. കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെയാണ് ലഖിംപൂർ ഖേരിയിൽ അക്രമം നടന്നതും എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തത്. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലും ഗാന്ധി കുടുംബത്തിന്റെ കോട്ടയായ റായ്ബറേലിക്ക് കീഴിലുള്ള അഞ്ച് സീറ്റുകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

നാലാം ഘട്ടത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ രോഹിൽഖണ്ഡ് മുതൽ തെരായ് ബെൽറ്റ്, ഉത്തർപ്രദേശിലെ അവധ് മേഖല വരെയുള്ള 59 സീറ്റുകളിലേക്ക് മൊത്തം 624 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. എങ്കിലും രാജ്യം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലഖിംപൂർ ഖേരിയിൽ നടക്കുന്ന മത്സരം ആണ്. നിലവിൽ കേന്ദ്ര മന്ത്രിയായിരിക്കുന്ന ലഖിംപൂർ ഖേരി എംപി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി. കഴിഞ്ഞ വർഷം ഒക്‌ടോബർ മൂന്നിന് നടന്ന കർഷകരുടെ പ്രതിഷേധത്തിനിടെ തന്റെ വാഹനം ഉപയോഗിച്ച് നാല് കർഷകരെ ഇടിച്ചു വീഴ്ത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.

bjp

കർഷകരെ ഇടിച്ചു വീഴ്ത്തിയ കാറിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് കർഷക സംഘടനകൾ ആരോപിച്ചപ്പോൾ, കേന്ദ്രമന്ത്രിയുടെ മകൻ ഇത് നിഷേധിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിന്റെ ഭാ ഗമായി ഒക്‌ടോബർ 9 ന് ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 10 ന് ജാമ്യം അനുവദിച്ചെങ്കിലും ഈ കേസ് ബിജെപിക്ക് തീരാ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

നിലവിൽ സ്ഥലത്തെ എട്ട് നിയമസഭാ സീറ്റുകളും ബിജെപിക്കൊപ്പമാണ്. 2017ലെ സ്ഥാനാർത്ഥികളെ തന്നെയാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും കളത്തിൽ ഇറക്കിയിരിക്കുന്നത്. ലഖിംപൂർ സിറ്റിയിൽ സിറ്റിങ് എംഎൽഎ കൂടിയായ ബിജെപിയുടെ യോഗേഷ് വർമയെ എസ്പിയുടെ ഉത്കർഷ് വർമ മധുരിനെ ആണ് നേരിടുന്നത്. കോൺ ഗ്രസിനായി രവിശങ്കർ ത്രിവേദിയും മത്സര രം ഗത്ത് സജീവമാണ്.

ഇന്ന് തിരഞ്ഞെടുപ്പ് പുരോ ഗമിക്കുന്ന മറ്റൊരു ജില്ലയാണ് ലഖ്നൗ. ഇവിടെ ഒമ്പത് സീറ്റുകളിലാണ് മത്സരം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വര് സിംഗ് തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ സരോജിനി നഗർ സീറ്റിൽ നിന്ന് മത്സരിക്കുമ്പോൾ. ഐഐഎമ്മിലെ മുൻ പ്രൊഫസറായ അഭിഷേക് മിശ്രയെ ആണ് എസ്പി കളത്തിൽ ഇറക്കിയിരിക്കുന്നത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള റായ്ബറേലി സദറിൽ എസ്പിയുടെ രാം പ്രതാപ് യാദവിനും കോൺഗ്രസിന്റെ മനീഷ് ചൗഹാനുമെതിരെ ബിജെപിയുടെ അദിതി സിംഗ് ആണ് മത്സരിക്കുന്നത്. ബാക്കി ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27, മാർച്ച് 3, 7 തീയതികളിൽ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+