കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, പ്രമുഖനെ ജയിലിലടച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത്. ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. അഞ്ചില്‍ മൂന്നെണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ മറ്റൊന്ന്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ വരുന്നു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ വ്യാജ സിഡി കേസില്‍ പ്രതിചേര്‍ത്ത് ജയില്‍ അടച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണിപ്പോള്‍. പാര്‍ട്ടി നേതാക്കളെ കൂട്ടത്തോടെ കേസില്‍ കുടുക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

അഴിമതിക്കേസില്‍ പ്രതിചേര്‍ത്തു

അഴിമതിക്കേസില്‍ പ്രതിചേര്‍ത്തു

മധ്യപ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച അഴിമതി കേസാണ് വ്യാപം കുംഭകോണം. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാഫിയാ സംഘങ്ങളും ഉള്‍പ്പെട്ട കേസാണിത്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവിന്റെ പരാതിയിലാണ് കോടതി നടപടി.

 മൂന്ന് പ്രമുഖര്‍ക്കെതിരെ

മൂന്ന് പ്രമുഖര്‍ക്കെതിരെ

മധ്യപ്രദേശിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് മധ്യപ്രദേശിലെ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ വ്യാപം അഴിമതി കേസ് പുറത്തുകൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രശാന്ത് പാണ്ഡെക്കെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13ന്

വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13ന്

ഭോപ്പാലിലെ ശ്യാമള ഹില്‍സ് പോലീസിനോടാണ് കേസെടുത്ത് വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13ന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ ആണ് നടക്കുക. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന വ്യക്തികാണ് ദിഗ്‌വിജയ് സിങും കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും.

കോടതിയെ തെറ്റിദ്ധരിപ്പിച്ചു

കോടതിയെ തെറ്റിദ്ധരിപ്പിച്ചു

വ്യാപം അഴിമതിക്കേസിന്റെ നടപടികള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമാണ്. ഈ രണ്ട് മേല്‍ക്കോടതികളിലും ദിഗ്‌വിജയ് സിങും മറ്റുള്ളവരും സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന പരാതിയിലാണ് പുതിയ നടപടി. കെട്ടിച്ചമച്ച രേഖകളുണ്ടാക്കി കോടതിയെയും കേസ് അന്വേഷിച്ച മൂന്ന് ഏജന്‍സികളെയും ഈ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

മറ്റു താല്‍പ്പര്യങ്ങളില്ല

മറ്റു താല്‍പ്പര്യങ്ങളില്ല

അഭിഭാഷകനായ സന്തോഷ് ശര്‍മയാണ് പരാതിക്കാരന്‍. കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച വിവരം അദ്ദേഹം തന്നെയാണ് പരസ്യമാക്കിയത്. മധ്യപ്രദേശ് ബിജെപിയുടെ ലീഗല്‍ സെല്ലിന്റെ പ്രധാന ഭാരവാഹിയാണ് സന്തോഷ് ശര്‍മ. വ്യക്തിപരമായിട്ടാണ് ഈ കേസുമായി മുന്നോട്ട് പോകുന്നതെന്നും മറ്റു താല്‍പ്പര്യങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

 വ്യാപം കേസിന്റെ ദിശ മാറ്റി

വ്യാപം കേസിന്റെ ദിശ മാറ്റി

വ്യാപം കേസിന്റെ ദിശ മാറ്റിയത് കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാക്കിയ രേഖകളാണ്. ഈ രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചതെന്ന് സന്തോഷ് ശര്‍മ പറയുന്നു. ഭോപ്പാലിലെ പ്രത്യേക കോടതിയിലാണ് വ്യാപം കേസിന്റെ വിചാരണ നടക്കുന്നത്.

 ദിഗ്‌വിജയ് സമപ്പിച്ച രേഖകള്‍

ദിഗ്‌വിജയ് സമപ്പിച്ച രേഖകള്‍

സപ്തംബര്‍ 19ന് കോടതിയില്‍ ദിഗ്‌വിജയ് സിങ് ഹാജരായിരുന്നു. പ്രതികള്‍ക്കെതിരായ നിര്‍ണയാക തെളിവാകുമെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌കും 27000 പേജുള്ള രേഖകളും ദിഗ്‌വിജയ് സിങ് ഹാജരാക്കുകയുണ്ടായി. പ്രതികള്‍ക്കെതിരായ തെളിവിന്റെ ഒറിജിനല്‍ ഹാര്‍ഡ് ഡിസ്‌കാണ് ഹാജരാക്കിയതെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്നാണ് പരാതിക്കാരന്റെ ആരോപണം.

 പോലീസ് നശിപ്പിച്ചു

പോലീസ് നശിപ്പിച്ചു

നേരത്തെ കേസിലെ തെളിവുകള്‍ അടങ്ങുന്ന ചില ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പോലീസിന് കൈമാറിയിരുന്നു. ഇവ പോലീസ് കേടുവരുത്തിയെന്നാണ് ദിഗ്‌വിജയ് സിങ് പറയുന്നത്. 2013ലാണ് വ്യാപം അഴിമതിക്കേസ് പുറത്തായത്. കഴിഞ്ഞദിവസം ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയുണ്ടായിരുന്നു.

ഛത്തീസ്ഗഡ് അധ്യക്ഷനെ ജയിലിലടച്ചു

ഛത്തീസ്ഗഡ് അധ്യക്ഷനെ ജയിലിലടച്ചു

ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗലിനെ സിബിഐ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിബിഐ ഇദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു കോടതി നടപടി. ബിജെപി മന്ത്രിമാര്‍ ഉള്‍പ്പെട്ട സെക്‌സ് സിഡി കേസുമായി ബന്ധപ്പെട്ടായിരുന്നു റിമാന്റ്. സെക്‌സ് സിഡി വ്യാജമായിരുന്നുവെന്നും മന്ത്രിമാരെ കുടുക്കാന്‍ കെട്ടിച്ചമച്ചതാണെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

 കേസിന്റെ അവസ്ഥ

കേസിന്റെ അവസ്ഥ

കഴിഞ്ഞ ഒരു വര്‍ഷമായി സെക്‌സ് സിഡി കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം അവര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്ത് ഭൂപേഷ് ഉള്‍പ്പെടെയുള്ളവരുണ്ട്. തുടര്‍ന്നാണ് സിബിഐ ജഡ്ജി കോണ്‍ഗ്രസ് അധ്യക്ഷനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. മറ്റൊരു പ്രതിയായ വിജയ് ഭാട്ടിയക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

English summary
Vyapam Scam: FIR Ordered Against Digvijay Singh, Kamal Nath and Jyotiraditya Scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X