വ്യാപം മരണത്തിലെ ചില രഹസ്യങ്ങള്‍, എല്ലാ മരണത്തിലും സമാനതകളേറെ, കൊല്ലാന്‍ പ്രത്യേക വിഷക്കൂട്ട്?
ഭോപ്പാല്‍: സാക്ഷികള്‍, പ്രതികള്‍, സത്യം അന്വേഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ദുരൂഹമായി മരിയ്ക്കുന്നു. മരണത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പോലെ ചേര്‍ക്കപ്പെട്ട സമാനതകള്‍. എല്ലാ മരണങ്ങളേയും ഒന്നിപ്പിച്ച് നിര്‍ത്തുന്നതും കൊലപാതകിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതും ഈ സമാനതകള്‍ തന്നെ. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ അഴിമതിയായ വ്യാവസായിക് പരീക്ഷ മണ്ഡല്‍ അഴിമതി അതവാ വ്യാപം അഴിമതിയെപ്പറ്റിയാണ് പറഞ്ഞ് വരുന്നത്.
അഴിമതി പുറത്ത് കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്നവരെ ഉള്‍പ്പടെ പ്രത്യേക വിഷക്കൂട്ട് ഉപയോഗിച്ച് കൊല്ലുകയാണെന്ന സംശയം ബലപ്പെടുകയാണ്. ആത്മഹത്യ, സ്വാഭാവിക മരണം എന്ന് തോന്നിപ്പിയ്ക്കുന്ന വിധത്തിലാണ് കേസുമായി ബന്ധപ്പെട്ട 27പേരുടേയും മരണം നടന്നത്. പ്രതികള്‍, സാക്ഷികള്‍ എന്ന് വേണ്ട കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ് മരിയ്ക്കുന്നത്. 25നും 20 നും ഇടയില്‍ പ്രായമുള്ളവരാണ് മരിയ്ക്കുന്നതിലേറെയും. അനൗദ്യോഗിക കണക്കുകളാലാകട്ടേ മരണ സംഖ്യ 45 ആണ്.

കഴിഞ്ഞ ഞായറാഴ്ച കേസുമായി ബന്ധപ്പെട്ട് ഡോ രാജേന്ദ്ര ആചാര്യ, മൃഗ ഡോക്ടറായ നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് മരിച്ചത്. അതേ സമയം വ്യാപം അഴിമതി അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണപക്ഷത്ത് നിന്ന് പോലും പ്രതിഷേധവം ശക്തമായപ്പോഴാണ് ബിജെപി അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്.
വിവിധ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും എംബിബിഎസ് ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലും പ്രവേശനം ലഭിയ്ക്കുന്നതിന് നടത്തിയ പരീക്ഷകളില്‍ 2007-08 ല്‍ നടന്ന വ്യാപക ക്രമക്കേടാണ് മധ്യപ്രദേശ് നിയമന അഴിമതി അതവാ വ്യാപം. 2012ലാണ് കേസിന്റെ അന്വേഷണം തുടങ്ങുന്നത്.












Click it and Unblock the Notifications