വ്യാപം അഴിമതി; പരാതിക്കാരനായ ഡോക്ടറെ സ്ഥലംമാറ്റി
വ്യാപം അഴിമതിയില്‍ സിബിഐയ്ക്ക് പരാതി നല്‍കിയ സര്‍ക്കാര്‍ ഡോക്ടറെയും ഭാര്യയെയും സ്ഥലമാറ്റി. ആനന്ദ് റായി എന്ന ഡോക്ടറെ ഇന്‍ഡോറില്‍ നിന്നും ധാര്‍ ജില്ലയിലേക്കാണ് മാറ്റിയത്. ജൂലായ് 17ന് ബിജെപി നേതാവും മുന്‍ മന്ത്രിയുടമായ വിക്രം വര്‍മയ്‌ക്കെതിരെ ഡോകടര്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലംമാറ്റമെന്ന് ഡോക്ടര്‍ ആരോപിച്ചു.
വിക്രം വര്‍മ തന്റെ കഴിയും സ്വാധീനവും ഉപയോഗിച്ച് എംബിബിഎസ് പഠിക്കുന്ന മകളെ ഗാസിയാബാദിലെ സന്തോഷ് മോഡിക്കല്‍ കോളേജില്‍ നിന്നും ഭോപാലിലെ ഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയെന്നായിരുന്നു ഡോക്ടറുടെ പരാതി. വ്യാപം കേസ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ ഡോ. റായ് നിര്‍ണായക പങ്കുവഹിച്ചിതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറുമായ ഗൗരിയെ ഇന്‍ഡോറില്‍ നിന്നും ഉജ്ജയ്‌നിലേക്ക് കഴിഞ്ഞമാസം സ്ഥലമാറ്റിയിരുന്നു. സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഡോക്ടര്‍ അറിയിച്ചു.
വ്യാപം കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന മറ്റൊരു ഡോക്ടര്‍ ആഷിഷ് ചതുര്‍വേദി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു. സ്ഥലംമാറ്റം റദ്ദാക്കിയില്ലെങ്കില്‍ സമരപരിപാടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഒരു സംഘം ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ചൗഹാന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications