Get Updates
Get notified of breaking news, exclusive insights, and must-see stories!

പേര് മാറും, സ്ത്രീകള്‍ക്കും അമുസ്ലീങ്ങള്‍ക്കും പ്രാതിനിധ്യം; വഖഫ് ബോര്‍ഡിന്റെ ചിറകരിയാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: വഖഫ് നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വഖഫ് നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. വഖഫ് നിയമ ഭേദഗതി ബില്‍ 1995 ലെ നിയമത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിരന്തര ആവശ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ നടപടിയെന്നാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ അവകാശവാദം.

നിയമത്തെ 'ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം, 1995' എന്ന് പുനര്‍നാമകരണം ചെയ്യാനും വഖഫ് ബോര്‍ഡുകളില്‍ മുസ്ലീം സ്ത്രീകളുടെയും അമുസ്ലിംകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു. നിലവിലുള്ള സുന്നി, ഷിയ വഖഫ് ബോര്‍ഡുകള്‍ക്ക് പുറമേ ബൊഹ്‌റ, അഘഖാനി എന്നീ വഖഫുകള്‍ കൂടി ഉള്‍പ്പെടുത്താനും ബില്‍ നിര്‍ദ്ദേശിക്കുന്നു.

waqf act

സ്വത്തിന്റെ നിയമാനുസൃത ഉടമയും അത്തരം സ്വത്ത് കൈമാറുന്നതിനോ സമര്‍പ്പിക്കുന്നതിനോ കഴിവുള്ളവരല്ലെങ്കില്‍ ഒരു വ്യക്തിയും വഖഫ് സൃഷ്ടിക്കരുതെന്ന് പ്രസ്താവിച്ചുകൊണ്ട് ഒരു വസ്തുവിനെ വഖഫ് ആയി പ്രഖ്യാപിക്കുന്നതിനുള്ള അധികാരങ്ങളും വെട്ടിക്കുറയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ബില്ല്. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന സമിതികളില്‍ മുസ്ലീം സ്ത്രീകളുടെയും മുസ്ലിം ഇതര മതവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കും എന്നും ബില്ലിലുണ്ട്.

ഒരു വസ്തു വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാന്‍ ബോര്‍ഡിന് അധികാരമുള്ള നിലവിലെ നിയമത്തിലെ സെക്ഷന്‍ 40 ഒഴിവാക്കും. കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും വിശാല ഘടനയാണ് ലക്ഷ്യമിടുന്നത് എന്നാണ് ബില്ലിലെ അവകാശവാദം. കേന്ദ്ര പോര്‍ട്ടലിലൂടെയും ഡാറ്റാബേസിലൂടെയും വഖഫുകളുടെ രജിസ്ട്രേഷന്‍ രീതി കാര്യക്ഷമമാക്കണം.

ഏതെങ്കിലും വസ്തുവിനെ വഖഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാവരോടും കൃത്യമായ അറിയിപ്പ് നല്‍കിക്കൊണ്ട് റവന്യൂ നിയമങ്ങള്‍ അനുസരിച്ച് മാറ്റം വരുത്തുന്നതിന് വിശദമായ നടപടിക്രമം നിര്‍ദേശിക്കുന്നു. നിയമം ആരംഭിക്കുന്നതിന് മുമ്പോ ശേഷമോ, വഖഫ് സ്വത്തായി തിരിച്ചറിയുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന ഏതെങ്കിലും സര്‍ക്കാര്‍ സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല എന്നതാണ്.

അത്തരത്തിലുള്ള ഏതെങ്കിലും വസ്തു സര്‍ക്കാര്‍ വസ്തുവാണോ എന്ന കാര്യത്തില്‍ എന്തെങ്കിലും ചോദ്യം ഉയര്‍ന്നാല്‍ വിഷയം അധികാരപരിധിയിലുള്ള കളക്ടറുടെ പരിഗണനക്ക് വിടും. കളക്ടര്‍ അന്വേഷണം നടത്തി അത്തരം വസ്തു സര്‍ക്കാര്‍ സ്വത്താണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കും. ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കുന്നതുവരെ വഖഫ് സ്വത്ത് പ്രഖ്യാപനത്തില്‍ കളക്ടര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു.

കൂടാതെ ട്രൈബ്യൂണലിന്റെ വ്യാപകമായ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമാണെന്ന് പ്രസ്താവിക്കുന്ന വ്യവസ്ഥ ഒഴിവാക്കാനും ബില്ല് നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ ആണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡുകള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം വരുന്നതോടെ ബോര്‍ഡുകളുടെ സ്വാതന്ത്ര്യവും സ്വയംഭരണവും നഷ്ടമാകും.

രാജ്യത്താകെയുള്ള 8.7 ലക്ഷം വഖഫ് സ്വത്തുക്കള്‍ 9.4 ലക്ഷം ഏക്കര്‍ വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. 1954 ലെ വഖഫ് നിയമത്തില്‍ 1996 ലും 2013 ലും പാര്‍ലമെന്റില്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+