Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് ഭേദ​ഗതി; ബം​ഗാളിൽ പ്രതിഷേധം ശക്തമാക്കുന്നു, പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

കൊൽക്കത്ത: വഖഫ് ഭേദ​ഗതി നിയമമായതിന് പിന്നാലെ ബം​ഗാളിൽ പ്രതിഷേധം ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ. ബം​ഗാളിലെ മുർഷി​ദാബാദിലാണ് പ്രതിഷേധം. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായാണ് റിപ്പോർട്ട്. വഖഫ് ഭേ​ദ​ഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. ശനിയാഴ്ച രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്രം വിജ്ഞാുപനം ഇറക്കുകയും ചെയ്തു.

അതേ സമയം മുർഷി​ദാബാദിലാണ് പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ രം​ഗത്തെത്തി. സംഘർഷത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പറഞ്ഞ് മാളവ്യ സോഷ്യൽ‌ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

waqf

മമതാ ബാനർജിയുടെ മുസ്ലിം പ്രീണന രാഷ്ട്രീയമാണ് അശാന്തിക്ക് കാരണമെന്ന് മാളവ്യ പറഞ്ഞു." മുർഷി​ദാബാദിലെ തെരുവുകളിലൂടെ അക്രമസക്തമായ ഇസ്ലാമിക ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പശ്ചിമ ബം​ഗാൾ പോലീസ് പാടുപെടുകയാണ്. ഒരുപക്ഷേ ആഭ്യന്തര മന്ത്രി മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരമായിരിക്കാം. അവരുടെ പ്രകോപനപരമായ പ്രസം​ഗങ്ങൾ നിലവിലെ അശാന്തിക്ക് നേരിട്ട് കാരണമായി, മാളവ്യ പറഞ്ഞു.

" മുൻകരുതൽ എന്ന നിലയിൽ വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞു. ഈയിടെ കാർത്തിര പൂജ ആഘോഷത്തിനിടെ ഹിന്ദുക്കൾക്കെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. സംഘർഷം രൂക്ഷമായതോടെ നിരവധി ട്രെയിനുകൾ സ്തംഭിച്ചു. മമത ബാനർജിയുടെ നട്ടെല്ലില്ലാത്ത മുസ്ലിം പ്രീണന ബ്രാൻജ് ബ്രാൻഡ് ബം​ഗാളിനെ അപകടകരമായി ബം​ഗ്ലാദേശിന്റെ പാതയിലേക്ക് വലിച്ചിഴയ്ക്കുകയാണ്, മാളവ്യ പറഞ്ഞു.

വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിൽ എത്തിയിട്ടുള്ളത്. അതേ സമയം നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീംകോതിയിൽ ആവശ്യപ്പെടാൻ കേന്ദ്രം തീരുമാനിച്ചു,

കേസിൽ സുപ്രീം കോതി തടസ്സ ഹർജി ഫയൽ ചെയ്തു. വഖഫ് ( ഭേദ​ഗതി ) നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുൻപ് കേന്ദ്രം ചൊവ്വാഴ്ച സുപ്രീം കോടതിയിൽ കേവിയറ്റ് ഫയൽ ചെയ്തു. ഹർജികളിൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുൻപ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+