'കുടിക്കാനായി സ്വന്തം മൂത്രം കുപ്പിയിലാക്കി'; കേബിൾ കാർ അപകടത്തിലെ അനുഭവം പങ്കുവെച്ച് യുവാവ്
ദിയോഘർ; ജാർഖണ്ഡിലെ ദിയോഘറിൽ കേബിൾ കാറിൽ കുടുങ്ങിയതിന്റെ ദുരവസ്ഥ തുറന്ന് പറഞ്ഞ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വിനയ് കുമാർ ദാസ്. "മണിക്കൂറുകളോളം ഇവിടെ കുടുങ്ങിക്കിടന്നതിനാൽ വല്ലാതെ ദാഹിച്ചിരുന്നെന്നും വെള്ളം കിട്ടാത്തതിനാൽ സ്വന്തം മൂത്രം ഒരു കുപ്പിൽ കുടിക്കാനായി ശേഖരിച്ചു വെച്ചു" ഇദ്ദേഹം പറഞ്ഞു. വിനയുടെ ആറ് കുടുംബാ ഗങ്ങൾ ഉൾപ്പെടെ എഴുപതോളം പേരാണ് കഴിഞ്ഞ ദിവസം ഇവിടെ കേബിൾ കാറിൽ കുടുങ്ങിയത്. ഏറെ സാഹസ പ്പെട്ട് ഹെലികോപ്ടറിൽ ആണ് ഇവരെയെല്ലാം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് പേർ മരണപ്പെടുകയും ചെയ്തു.
അപകടം നടന്ന് 45 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം അവസാനിച്ചത്. വ്യോമസേന, ഐടിബിപി, എൻഡിആർഎഫ് എന്നിവയ്‌ക്കൊപ്പം ഗരുഡ് കമാൻഡോകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. അന്തരീക്ഷമർദ്ദം വർദ്ധിച്ചതിനാൽ ആളുകളെ ഒഴിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. "ഞങ്ങൾ കുടുങ്ങിപ്പോയപ്പോൾ ജീവൻ നഷ്ടപ്പെടുമെന്ന് തോന്നി, പക്ഷേ രക്ഷാപ്രവർത്തകർ ഞങ്ങളെ രക്ഷിച്ചു". എന്ന് ട്രോളിയിൽ കുടുങ്ങിയ ബിഹാറിലെ മധുബനി ജില്ലയിൽ നിന്നുള്ള ഒരാൾ പറഞ്ഞു. "രക്ഷാപ്രവർത്തനം ഒരുപാട് രസകരമായിരുന്നു എന്നും കയർ മുകളിലേക്ക് വലിച്ചപ്പോൾ ഞങ്ങൾക്ക് അത് വളരെ ആസ്വദിച്ചു എന്നും". രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു കുട്ടി പറഞ്ഞു.

രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള കേബിൾ കാർ സംവിധാനമാണ് ദിയോഘറിലെ ത്രികുട്ടിലേത്. ഇതിന് ഏകദേശം 766 മീറ്റർ നീളമാണുള്ളത്. ഞായറാഴ്ച വൈകുന്നേരം രണ്ട് കേബിൾ കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് എഴുപതോളം പേരാണ് ഇവിടെ കുടുങ്ങിയത്. ഇതേ തുടർന്ന് ഇവിടുത്തെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. ഡ്രോണുകൾ ഉപയോ ഗിച്ചാണ് കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണം എത്തിച്ചത്. പതിനൊന്ന് പേരെ ആദ്യം ദിനം വൈകുന്നേരം തന്നെ രക്ഷപ്പെടുത്തിയിരുന്നു. നിബിഡമായ വനപ്രദേശത്തൂടെ കടന്ന് പോവുന്ന റോപ്പ് വേ ആയതിനാല്‍ തന്നെ വൈകുന്നേരത്തോടെ രക്ഷപ്രവർത്തനം നിർത്തിവെക്കേണ്ടി വന്നിരുന്നു.
അതേസമയം, റോപ്പ് വേ അപകടത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ''ത്രികുത് പർവതത്തിലെ സംഭവത്തിലും അതിലെ മരണങ്ങളിലും ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. വിഷയത്തിൽ ഉന്നതതല അന്വേഷണം ഉണ്ടാകും," മുഖ്യമന്ത്രി ഇന്നലെ ഒരു ട്വീറ്റിൽ അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമേ അന്വേഷണം ആരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications