ചരിത്ര ദൗത്യത്തിന്‍റെ സെല്‍ഫി വീഡിയോയുമായി ഐഎസ്ആര്‍ഒ;ബഹിരാകാശത്ത് നിന്നുള്ള വീഡിയോ കാണാം

  • Written By:
Subscribe to Oneindia Malayalam
ദില്ലി: 104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എല്‍വി സി 37ല്‍ നിന്നുള്ള സെല്‍ഫി വീഡിയോ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ദൗത്യം ആരംഭിച്ചത് മുതല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെയുള്ള ദൃശ്യങ്ങളാണ് സെല്‍ഫി വീഡിയോയിലുള്ളത്. പിഎസ്എല്‍വിയില്‍ ഘടിപ്പിച്ച ഹൈ റെസലൂഷന്‍ ക്യാമറയിലൂടെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ നിന്നും വേര്‍പെടുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി 15 ബുധനാഴ്ച രാവിലെ 9:28നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 37 ബഹിരാകാശത്തേക്ക് കുതിച്ചത്. 2014ല്‍ ഒറ്റ വിക്ഷേപണത്തില്‍ 34 ഉപഗ്രഹങ്ങള്‍ അയച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റെക്കോഡാണ് ഇന്ത്യ ഇതിലൂടെ മറികടന്നത്.

104 ഉപഗ്രഹങ്ങള്‍...

104 ഉപഗ്രഹങ്ങള്‍...

ആന്ധ്രാപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി സി 37 വിക്ഷേപിച്ചത്. 104 ഉപഗ്രഹങ്ങളുമായി ഫെബ്രുവരി 15 ബുധനാഴ്ച രാവിലെ 9:28നായിരുന്നു വിക്ഷേപണം.

ചരിത്ര നിമിഷം...

ചരിത്ര നിമിഷം...

വെറും 32 മിനിറ്റ് കൊണ്ട് 104 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എല്‍വി സി37 ചരിത്രം രചിക്കുകയും ചെയ്തു. മൂന്ന് ഇന്ത്യന്‍ നിര്‍മ്മിത ഉപഗ്രങ്ങളും 101 വിദേശ നിര്‍മ്മിത ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി സി37ലൂടെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്.

പിന്നീട് മറ്റു ഉപഗ്രഹങ്ങളും...

പിന്നീട് മറ്റു ഉപഗ്രഹങ്ങളും...

ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന ശേഷം ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി37 ആദ്യം വിക്ഷേപിച്ചത്. തൊട്ടു പിന്നാലെ മറ്റ് 101 ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ നാല് മുതല്‍ പത്ത് സെക്കന്‍ഡ് വരെയുള്ള ഇടവേളയിലായിരുന്നു വിക്ഷേപണം.

പുറത്തുവിട്ടത് ഐഎസ്ആര്‍ഒ

പുറത്തുവിട്ടത് ഐഎസ്ആര്‍ഒ

പിഎസ്എല്‍വി സി37ല്‍ ഘടിപ്പിച്ച ഹൈ റെസലൂഷന്‍ ക്യാമറയിലൂടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ടിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. പിഎസ്എല്‍വി സി37ന്റെ സെല്‍ഫി വീഡിയോ കാണാം.

English summary
ISRO has now released video footage from the onboard camera of the PSLV-C37, providing a ‘selfie’ view of the entire mission.
Please Wait while comments are loading...