നരേന്ദ്ര മോദിയുടെ വ്യത്യസ്ത മുഖങ്ങള്‍
ദില്ലി: ആരാണീ നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന നേതാവ്. ഇന്ദ്രപ്രസ്ഥം പിടിക്കാനുള്ള കാവി പാര്‍ട്ടിയുടെ ഇത്തവണത്തെ ശ്രമങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ള ഈ 63 കാരനെ ചുറ്റിപ്പറ്റിയാണ്.
എതിര്‍ത്താലും കുറ്റം പറഞ്ഞാലും നരേന്ദ്ര മോദിയെ ഒഴിവാക്കാനാവില്ല എന്നതാണ് സ്ഥിതി. രാജ്യത്തെമ്പാടും മോദി റാലികള്‍ക്ക് കിട്ടുന്ന ജനപിന്തുണ തന്നെ ഇതിന് ഉദാഹരണം. മോദി മോഡല്‍ വികസനത്തെ എതിര്‍ക്കുന്നവരും വര്‍ഗീയവാദി എന്ന് മോദിയെ വിളിക്കുന്നവരുമുണ്ട്. ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ ലോകങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നോതാവ് മോദിയല്ലാതെ മറ്റാരുമല്ല.
വികസന നായകന്‍ ആയും ഭാവി പ്രധാനമന്ത്രിയായും ഉയര്‍ത്തിക്കാട്ടപ്പെടുന്ന മോദിയുടെ വ്യത്യസ്ത മുഖങ്ങള്‍ കാണൂ.

ഉറച്ചുതന്നെ
ഇത്തവണ എന്തായാലും ഭരണം പിടിക്കാന്‍ ഉറച്ചുതന്നെയാണ് നരേന്ദ്ര മോദിയും ബി ജെ പിയും മത്സരിക്കുന്നത്. ജാര്‍ഖണ്ഡിലെ ഗുംലയില്‍ നിന്നും.

ജനനായകന്‍
രാജ്യത്തെവിടെ പോയാലും അഭൂതപൂര്‍വ്വമായ ആള്‍ക്കൂട്ടമാണ് മോദിയെ കേള്‍ക്കാന്‍ എത്തുന്നത്. ആസാമിലെ സോനിത്പൂരില്‍ നിന്നും ഒരു കാഴ്ച

ഈ ചിരി എവിടെ വരെ
ആസാമിലെ സോനിത് പൂരില്‍ പരമ്പരാഗത വേഷത്തില്‍ നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം വന്നാലും ഈ ചിരി കാണുമോ.

അതായതുത്തമാ....
ഗാന്ധിനഗറിലെ ഒരു ചടങ്ങില്‍ മോദി. കോണ്‍ഗ്രസിനെ മറികടന്ന് 272 സീറ്റുകളിലെത്തുക മോദിക്ക് അത്ര എളുപ്പമാകില്ല.

ഒരു കാര്യം പറഞ്ഞേക്കാം
കോണ്‍ഗ്രസ് ഭരണം ഇന്ത്യയ്ക്ക് ശാപമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി ജെ പിയുടെ ലക്ഷ്യം. മധ്യപ്രദേശിലെ സതോനയില്‍

നമസ്‌തേ
ദില്ലിയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി

മിഷന്‍ 272
കേവല ഭൂരിപക്ഷത്തിനുള്ള 272 സീറ്റുകളാണ് ബി ജെ പിയുടെ ആദ്യത്തെ കടമ്പ. മോദി ദില്ലിയില്‍

അന്നേ ഞങ്ങള്‍ പറഞ്ഞതല്ലേ
ജാര്‍ഖണ്ഡിലെ ഗുംലയില്‍ തിരഞ്ഞെടുപ്പ റാലിയെ അഭിസംബോധന ചെയ്യുന്ന മോദി.

ആളുകള്‍ പലതും പറയും
വിമര്‍ശകര്‍ പലതും പറയും. അത് കാര്യമാക്കേണ്ടതില്ല. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ മോദി

വെള്ളം കുടിക്കുമോ
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വെള്ളം കുടിക്കേണ്ടി വരുമോ. ശിവസേന - ബി ജെ പി സംയുക്ത റാലിയില്‍ മോദി.

കിരീട ധാരണം
പ്രധാനമന്ത്രിയായി ജയിച്ചുവരുമോ, കിരീട ധാരണം നടക്കുമോ. ഹിരാനഗറിലെ റാലിയില്‍ നിന്നും.












Click it and Unblock the Notifications