കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗം;ഇര മടങ്ങിയെത്തിയാല്‍ കൊല്ലും?

  • By Meera Balan
Google Oneindia Malayalam News

Rape
ബിര്‍ഭൂം: പശ്ചിബംഗാളിലെ ബിര്‍ഭൂമില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കുന്നതിന വേണ്ടി പ്രതിഷേധം ഉയരുമ്പോള്‍ ഇതിന് വിപരീതമായ കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ സംഭവിയ്ക്കുന്നത്. ആശുപത്രിയില്‍ നിന്നും തിരികെ ഗ്രാമത്തിലെത്തിയാല്‍ പെണ്‍കുട്ടിയെ കല്ലെറിഞ്ഞ് കൊല്ലുമെന്നും മണ്ണെണ്ണ ഒഴിച്ച് കത്തിയ്ക്കുമെന്നുമാണ് ഭീഷണി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അന്യജാതിക്കാരനെ സ്‌നേഹിച്ചതിന് പെണ്‍കുട്ടിയ്ക്ക് ഗ്രാമത്തലവന്‍ കൂട്ടബലാത്സംഗം ശിക്ഷ വിധിച്ചത്. 13 ഓളം പേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതികളെല്ലാം പൊലീസ് പിടിയിലായി. തെളിവെടുപ്പിനായി ഫോറന്‍സിക് സംഘം ഗ്രാമത്തിലെത്തിയിരുന്നു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടുള്ള നാട്ടുകാരുടെ ദേഷ്യം അടങ്ങുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടതാണ് കാരണം. ഗ്രാമവാസിയായ ശ്യാമാലി മൊണ്ടാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ''അവളെ 12-13 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെങ്കില്‍ പിന്നെ എങ്ങനെയാണ് അവള്‍ക്ക് സംഭവ സ്ഥലത്ത് നിന്നും വീട്ടിലെത്താന്‍ കഴിയുക, സൈക്കിളില്‍ അവള്‍ എങ്ങനെയാണ് പൊലീസ് സ്റ്റേഷനിലെത്തുക?''

ഗ്രാമത്തിലുള്ളവര്‍ക്ക് പെണ്‍കുട്ടിയോടും കുടുംബത്തോടും കടുത്ത പകയാണ്. പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. കൂട്ടബലാത്സംഗം ശിക്ഷ വിധിച്ചതിന് ശേഷം പെണ്‍കുട്ടിയുടെ കാമുകനും ഗ്രാമത്തില്‍ നിന്ന് അപ്രത്യക്ഷനായി. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ബലാത്സം ഏല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്ന് പെണ്‍കുട്ടി ഇതുവരെയും മോചിപ്പിയ്ക്കപ്പെട്ടില്ല.

English summary
Despite national outrage over a 20-year-old tribal girl being brutalised at the orders of the panchayat in Birbhum, West Bengal, the Kangroo court continues to make her life a living hell. As the police called in a forensic team, the villagers were warning the victim against returning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X