ഞങ്ങള്‍ തീവ്രവാദികളല്ല, കശ്മീരികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും തരിഗാമി
ദില്ലി: കശ്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് സിപിഎം നേതാവ് യൂസഫ് തരിഗാമി. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ എല്ലാം ലംഘിക്കപ്പെട്ടെന്നും കാശ്മീരികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും തരിഗാമി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വെടിയുണ്ട പോലും ഉതിര്‍ക്കില്ല, ഒരാള്‍ പോലും കൊല്ലപ്പെടില്ലെന്നായിരുന്നു സര്‍ക്കാര്‍ നല്കിയ ഉറപ്പ്. എന്നാല്‍ കാശ്മീരികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ്. ഞങ്ങള്‍ക്കും ജീവിക്കണം, ഒരു കാശ്മീരി, ഒരു ഹിന്ദുസ്ഥാനിയാണ് ഇത് പറയുന്നത്, ഞങ്ങളേയും ദയവായി കേള്‍ക്കൂ. ഇതുപൊലൊരു അവസ്ഥ കാശ്മീരില്‍ ഇന്ന് വരെ ഉണ്ടായിട്ടില്ല.താനോ ഫാറൂഖ് അബ്ദുള്ളയോ മറ്റ് രാഷ്ട്രീയ നേതാക്കളോ തീവ്രവാദികള്‍ അല്ല.കാശ്മീരികള്‍ക്ക് ഇപ്പോള്‍ വേണ്ടത് സ്വര്‍ഗമല്ലെന്നും ഒരുമിച്ച് മാര്‍ച്ച് നടത്താനുള്ള സ്വാതന്ത്ര്യമാണെന്നും ഈറനണിഞ്ഞ കണ്ണുകളോടെ തരിഗാമി പറഞ്ഞു.
ഇന്ത്യയുടെ ഭാഗാമാകാന്‍ ഞങ്ങളെയാരും നിര്‍ബന്ധിച്ചതല്ല. ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് ഞങ്ങൾ മതേതര ഇന്ത്യയിൽ ചേർന്നത്. ഇന്ന് കശ്മീരിലെയും രാജ്യത്തെ മറ്റുള്ളവരുടെയും കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്ത പലതും കാശ്മീരില്‍ നിന്ന് ഇല്ലാതാക്കിയിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ കൂടി കേള്ക്കു. ഞങ്ങള്‍ക്ക് ഇനിയും കൊല്ലപ്പെടാന്‍ വയ്യെന്നും തരിഗാമി പറഞ്ഞു.
കാശ്മീരില്‍ കരുതല്‍ തടങ്കലില്‍ ആയിരുന്ന തരഗാമിയെ വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് (എയിംസ്) മാറ്റുകയായിരുന്നു.സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം. ചികിസ്ത കഴിഞ്ഞാല്‍ തരിഗാമിക്ക് കാശ്മീരിലേക്ക് മടങ്ങി പോകുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications