കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 100 സീറ്റ് നല്‍കി; എന്നിട്ടെന്ത് സംഭവിച്ചു? യോഗിക്കെതിരെ അഖിലേഷിന്റെ പുതുതന്ത്രം

Google Oneindia Malayalam News

ദില്ലി: നിമയസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലേക്ക് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുകയാണ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് യുപി തിരഞ്ഞെടുപ്പിനെ കാണുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന് ജനപ്രീതി കുറഞ്ഞതില്‍ ബിജെപി ആശങ്കയിലാണ്. കേന്ദ്ര നേതാക്കള്‍ യുപിയിലെ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.

അതിനിടെയാണ് പ്രതിപക്ഷം എങ്ങനെ ബിജെപിയെ നേരിടുമെന്ന ചോദ്യം. യുപിയിലെ പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖനായ അഖിലേഷ് യാദവ് വരുന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാന്‍ പോകുന്ന നയം വ്യക്തമാക്കുകയാണ് എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍....

എന്താണ് പികെയുടെ ലക്ഷ്യം... വീണ്ടും ശരദ് പവാറിന്റെ വീട്ടില്‍ ചര്‍ച്ച; ചില സൂചനകള്‍ പുറത്ത്എന്താണ് പികെയുടെ ലക്ഷ്യം... വീണ്ടും ശരദ് പവാറിന്റെ വീട്ടില്‍ ചര്‍ച്ച; ചില സൂചനകള്‍ പുറത്ത്

തനിച്ച് മല്‍സരിക്കും

തനിച്ച് മല്‍സരിക്കും

ഇത്തവണ തനിച്ച് മല്‍സരിക്കുമെന്നാണ് അഖിലേഷ് യാദവ് പറയുന്ന പ്രധാന കാര്യം. 350 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഉത്തര്‍ പ്രദേശ് നിയമസഭയില്‍ മൊത്തം 403 സീറ്റുകളാണുള്ളത്. അതായത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്നാണ് അഖിലേഷിന്റെ വാദം.

ബിഎസ്പി ബന്ധത്തില്‍ സംഭവിച്ചത്

ബിഎസ്പി ബന്ധത്തില്‍ സംഭവിച്ചത്

മായാവതിയുടെ ബിഎസ്പിയുമായി സഖ്യം ചേര്‍ന്നാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി മല്‍സരിച്ചത്. ഫലത്തില്‍ എസ്പിക്ക് നഷ്ടമായിരുന്നു ആ സഖ്യം. ബിഎസ്പിക്ക് 10 സീറ്റ് ലഭിച്ചത് മിച്ചം. എസ്പിക്ക് കാര്യമായി തിളങ്ങാനായില്ല. ബിഎസ്പി പാരവച്ചു എന്നാണ് എസ്പിയുടെ നിലപാട്.

കോണ്‍ഗ്രസിന് 100 സീറ്റ്

കോണ്‍ഗ്രസിന് 100 സീറ്റ്

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്താണ് എസ്പി മല്‍സരിച്ചത്. ഇത്തവണ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. 2017ല്‍ 100 സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിച്ചു. പക്ഷേ, മുന്നണിക്ക് ജയിക്കാനായില്ലെന്നും അഖിലേഷ് പറഞ്ഞു.

ഇത്തവണ സഖ്യം ഇവരുമായി

ഇത്തവണ സഖ്യം ഇവരുമായി

കോണ്‍ഗ്രസുമായോ ബിഎസ്പിയുമായോ സഖ്യമുണ്ടാക്കില്ല എന്നാണ് അഖിലേഷ് പറയുന്നത്. പകരം, സമാന മനസ്‌കരായ ചെറുകക്ഷികളുമായി സഖ്യത്തിലെത്തും. ഇത് ചില മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിക്കൊപ്പം നില്‍ക്കൂ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എസ്പിയിലേക്ക് കൂടതല്‍ നേതാക്കളെത്തും

എസ്പിയിലേക്ക് കൂടതല്‍ നേതാക്കളെത്തും

ബിജെപി ഭരണം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ ചെറുപാര്‍ട്ടികളും സംഘടനകളും സമുദായങ്ങളും യുപിയിലുണ്ട്. അവരുടെ പിന്തുണ ഉറപ്പിക്കാനാണ് അഖിലേഷിന്റെ ശ്രമം. ബിഎസ്പിയുടെ പ്രാധാന്യം നഷ്ടമായി എന്ന് അഖിലേഷ് പറയുന്നു. ചില ബിഎസ്പി നേതാക്കള്‍ എസ്പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചുവെന്നും അഖിലേഷ് പറഞ്ഞു.

യുപിക്കാര്‍ കോണ്‍ഗ്രസിനെ തള്ളി

യുപിക്കാര്‍ കോണ്‍ഗ്രസിനെ തള്ളി

യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. യുപി ജനത കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞതാണെന്നും അഖിലേഷ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിമയസഭാ തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുമ്പേ ഒരുക്കം തുടങ്ങിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് അഖിലേഷ് തീര്‍ത്തുപറഞ്ഞു.

മോദി ഫാക്ടര്‍

മോദി ഫാക്ടര്‍

കൊവിഡ് നേരിടുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്ര സര്‍ക്കാരാണ് യുപിയിലെ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. രണ്ടു എന്‍ഞ്ചിനുള്ള വണ്ടി രണ്ട് ദിശയിലാണ് പോകുന്നതെന്നും അഖിലേഷ് പരിഹസിച്ചു. മോദി ഫാക്ടര്‍ യുപിയില്‍ ഇനി വിലപോകില്ല. മോദിയുടെ അടുത്ത വ്യക്തിയായ എകെ ശര്‍മയെ യുപിയില്‍ നിയോഗിച്ചതുകൊണ്ട് കാര്യമില്ലെന്നും അഖിലേഷ് പറയുന്നു.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
We gave Congress over 100 seats in Uttar Pradesh; Then What Happened? Ask Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X